ADVERTISEMENT

ലഹോറിലെ തിരക്കേറിയ നിരത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നതിനിടയിലൂടെ ഒട്ടകപ്പക്ഷികളുടെ ഓട്ടം. രണ്ട് ഒട്ടകപ്പക്ഷികളാണ് ലഹോറിലെ കനാൽ റോഡിലൂടെ ഓടിയത്. ഇവയുടെ ചിത്രം പകർത്താനായി വാഹനത്തിലുള്ളവരും പിന്നാലെ പാഞ്ഞു. നഗരത്തിനു പുറത്ത് വളർത്തുന്ന സ്ഥലത്തുനിന്നും രക്ഷപ്പെട്ടതാകാം ഇവയെന്നാണ് നിഗമനം. ഇവയെ പിന്തുടർന്നവർ പിടിച്ചു നിർത്താൻ ശ്രമിച്ചത് പക്ഷേ വിനയായി. കൂട്ടത്തിലൊരു പക്ഷിയെ പിടിച്ചയാൾ ഞെക്കിപ്പിടിച്ചത് അതിന്റെ കഴുത്തിലായിരുന്നു. ഇത് പക്ഷിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായി.  ശ്വാസം കിട്ടാതെയായിരുന്നു പക്ഷിയുടെ അന്ത്യം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പറക്കാൻ ശേഷിയില്ലാത്തവരുടെ പട്ടികയിലാണ് ഒട്ടകപ്പക്ഷികൾ. ഒട്ടകത്തോടു സാദൃശ്യമുള്ളതിനാലാണ ുലോകത്തിലെ ഏറ്റവും വലിയ പക്ഷിക്ക് ഈ പേരു വന്നത്. കൂട്ടമായി സഞ്ചാരിക്കാൻ ഇഷ്ടപ്പെടുന്ന ഇവയ്ക്ക് 95 മുതൽ150 കിലോഗ്രാം വരെ തൂക്കവും മൂന്നുമീറ്റർ വരെ നീളവുമുണ്ട്. നല്ല ഓട്ടക്കാർകൂടിയാണ് ഒട്ടകപ്പക്ഷികൾ. മണിക്കൂറിൽ 65 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ഓടും. കാലു കാണ്ടൊണു ശത്രുക്കളെനേരിടുന്നത്. രണ്ടു വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളില്ല. ആൺ-പെൺ വർഗങ്ങളെ നിറം കാണ്ടെുവേർതിരിച്ചറിയാം. ആൺ വർഗത്തിനുകറുപ്പുനിറവും പെൺവർഗത്തിനു തവിട്ടു നിറവുമാണ്.കാഴ്ചശക്തിയിലും മുമ്പൻ തന്നെ.കായ്കനികളും വിത്തുകളും ഭക്ഷണമാക്കുന്ന ഇവ ചെറുജീവികളെയും തിന്നാറുണ്ട്. 70 വർഷമാണ് ശരാശരി ആയുർദൈർഘ്യം.

English Summary: Two ostriches spotted running on Lahore’s Canal Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com