ADVERTISEMENT

മിക്കി മൗസിന്റെ ചെവിക്ക് സമാനമായ രൂപം തന്റ അരുമകൾക്കും വേണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ മൃഗ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് പോവുകയാണ്. ചൈനയിൽ ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് മിക്ക് മൗസ് ഇയർ ട്രീറ്റ്‌മെന്റ്. വളർത്തുമൃഗങ്ങളുടെ ചെവികൾ ഷേപ്പാക്കാനും ട്രിം ചെയ്യാനും വൻ ഡിസ്കൗണ്ടുകളാണ് ഇത്തരം സ്ഥാപനങ്ങൾ നൽകുന്നത്. ഇത് ക്രൂരവിനോദം ആണെന്നും ഉടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ബെയ്ബെയ് ജില്ലയിലെ ഒരു പെറ്റ് ക്ലിനിക് ‘മിക്കി ഇയർ’ ഗ്രൂപ്പ് പർച്ചേസ് പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യം പുറത്തുവിട്ടിരുന്നു. ശസ്ത്രക്രിയകൾ 300 യുവാനിൽ (ഏകദേശം 3,533 രൂപ) ചെയ്തുകൊടുക്കുമെന്നാണ് അറിയിച്ചത്. ഈ പരസ്യം ഒരുപാട് പേരെ ആകർഷിക്കുകയായിരുന്നു. 

മൃഗങ്ങൾക്ക് അനസ്തേഷ്യ നൽകിയശേഷം ചെവി മുറിച്ച് ഷേപ്പാക്കും. അരമണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയാണ്. ഉടമയുടെ ആവശ്യപ്രകാരമാണ് ചെവിയുടെ നീളവും വീതിയും തിട്ടപ്പെടുത്തുന്നത്. പിന്നീട് 20 മുതൽ 60 ദിവസങ്ങളോളം തുടർച്ചയായ സിറ്റിങ്ങിലാണ് പ്രക്രിയ പൂർണമാകുന്നത്. ഇത് മൃഗങ്ങള്‍ക്ക് വേദനാജനകവും മാനസികപ്രയാസങ്ങൾ സൃഷ്ടിക്കുന്നതുമാണെന്ന് ബീജിങ്ങിലെ ലവിങ് കെയർ ഇന്റർനാഷനൽ പെറ്റ് മെഡിക്കൽ സെന്ററിലെ ഡീൻ ലിയു യുൻഡോങ് പറയുന്നു.

ചൈനയിൽ ഇത്തരം ശസ്ത്രക്രിയയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. മൃഗാശുപത്രികൾ വളരെ അപൂർവമായി മാത്രമേ  സൗന്ദര്യ ശസ്ത്രക്രിയകൾ നടത്തുന്നുള്ളൂ. എന്നാൽ ബ്രീഡിങ് സെന്ററുകളിലും പെറ്റ്സ് പാർലറുകളിലും ഇത് സുലഭമാണ്. മൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തെ സാരമായി ബാധിക്കുന്ന ഇത്തരം ക്രൂരപ്രക്രിയകൾ അവസാനിപ്പിക്കണമെന്ന് മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com