സോണിയ ഗാന്ധിയുടെ പാദം തൊട്ട് വണങ്ങുന്നത് മന്‍മോഹന്‍ സിങ്ങോ? | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്ട്ക്രസൻഡോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനെ തന്‍റെ കാല്‍ തൊട്ടു വന്ദിക്കാന്‍ സോണിയ ഗാന്ധി നിര്‍ബന്ധിച്ചിരുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ നമുക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ടു വണങ്ങുന്ന ഒരു വ്യക്തിയെ കാണാം. ഈ വ്യക്തി യുടെതലയില്‍ കാവി നിറമുള്ള തലക്കെട്ട് കാണാം. “പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ്സ് ഉയര്‍ത്തുന്നു.” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. എന്നാൽ വൈറൽ ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് വന്ദിക്കുന്നത് മന്‍മോഹന്‍സിങ്ങല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
ഈ ചിത്രം ഇതിനു മുമ്പും ഇത് പോലെയുള്ള വ്യാജപ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ അന്വേഷണം നടത്തി ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ വെളിപെടുത്തിയിരുന്നു. ഈ ചിത്രത്തിനെ കുറിച്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് വായിക്കാം
ഈ ചിത്രം സ്റ്റോക്ക് ഇമേജ് വെബ്സൈറ്റ് ഗെറ്റി ഇമേജസില്‍ ലഭ്യമാണ്. ഈ ചിത്രത്തിന്‍റെ അടികുറിപ്പ് പ്രകാരം ഈ ചിത്രം 2011ല്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ അനുമോദന പരിപാടിയില്‍ എടുത്ത ചിത്രമാണിത്. ഈ ചിത്രത്തില്‍ കാണുന്നത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അല്ല. ചിത്രത്തില്‍ കാണുന്നത് കോണ്‍ഗ്രസിന്‍റെ ഒരു പ്രവര്‍ത്തകനാണ്.ഈ പരിപാടിയില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും പങ്കെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ ജാക്കറ്റിന്‍റെയും തലക്കെട്ടിന്‍റെയും നിറം വ്യത്യസ്തമാണ്. സോണിയ ഗാന്ധിയുടെ കാല്‍ തൊഴുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്കെട്ട് കാവി നിറമുള്ളതാണ്. പക്ഷെ മന്‍മോഹന്‍ സിങ്ങ് ധരിച്ച തലകെട്ട് നീല നിറമുള്ളതാണ്.
∙ വസ്തുത
മന്‍മോഹന്‍ സിങ് സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് വന്ദിക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. 2011ല്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ടുവന്ദിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ചിത്രമാണിത്.
English Summary :The picture circulating claiming that Manmohan Singh is touching Sonia Gandhi's feet and saluting is fake