ADVERTISEMENT

എംപോക്സ് വൈറസ് രോഗത്തിന്റെ വ്യാപനശേഷി കണക്കിലെടുത്ത് ആഗോള തലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കോഡ് 1 ബി എന്നറിയപ്പെടുന്ന വൈറസിന്റെ പുതിയ പതിപ്പ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. ഇതിനിടെ എംപോക്സ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോക്ക്ഡൌണുകൾക്കായി തയ്യാറെടുക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന  നിർദ്ദേശം നൽകിയെന്ന തരത്തിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

∙ അന്വേഷണം

BREAKING: The World Health Organization has reportedly instructed world governments to prepare for lockdowns due to monkeypox outbreak എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്

കീവേഡുകളുടെ പരിശോധനയിൽ, അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടനയുടെ പത്രക്കുറിപ്പിൽ ലോക്ക്ഡൗണുകളെ കുറിച്ച് എവിടെയും തന്നെ പരാമർശിക്കുന്നില്ല.

കൂടുതൽ പരിശോധനയിൽ, ഒരു ശ്വാസകോശ വൈറസിന് കഴിയുന്ന തരത്തിൽ Mpox എളുപ്പത്തിൽ പടരുന്നു എന്നതിന് തെളിവുകളൊന്നുമില്ല. വസൂരി രോഗത്തിനു സമാന ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഈ വൈറസ് ജന്യരോഗം ഇത്തവണ ലൈംഗിക ബന്ധത്തിലൂടെയാണു പടരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത് 

ഇന്ത്യയിൽ എപോക്സ് സംബന്ധിച്ച നിയന്ത്രണങ്ങളെന്തെങ്കിലുമുണ്ടോയെന്ന് തിരഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ  എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദ്ദേശം. ഇന്ത്യയിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും ഇവർക്ക് ചികിത്സ ഉറപ്പാക്കണമെന്നുമാണ് കേന്ദ്രം വിമാനത്താവളങ്ങളിലും അതിർത്തിയിലും നൽകിയിരിക്കുന്ന നിർദ്ദേശം. എം പോക്സ്  രോഗികളെ ക്വാറന്‍റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ദില്ലിയിൽ മൂന്ന് സർക്കാർ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവടങ്ങളിലാണ് ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

കനത്ത ജാഗ്രത വേണമെന്നാണ് വിമാനത്താവളങ്ങൾക്കും രാജ്യാതിർത്തികളിലും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ് പാകിസ്ഥാൻ അതിർത്തികളും ജാഗ്രത വേണമെന്നാണ് നിർദ്ദേശം.എം പോക്സ് കേസുകൾ കൈകാര്യം ചെയ്യാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഈ ആശുപത്രികളെ നോഡൽ സെന്‍ററുകളായി നിയോഗിക്കുകയും വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യണം. നിലവിൽ രാജ്യത്ത് നിന്ന് ഒരു എംപോക്സ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.  കൂടുതൽ വൈറൽ സ്വഭാവമുള്ളതും പകരാൻ സാധ്യതയുള്ളതുമാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ കടുത്ത ജാഗ്രത വേണണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രോഗ നിർണയത്തിന് ടെസ്റ്റിംഗ് ലാബുകൾ സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. നിലവിൽ രാജ്യത്തെ 32 ലബോറട്ടറികളിൽ എം പോക്സ് പരിശോധിക്കാൻ സജ്ജമാണെന്നാണ് ഇന്ത്യയെ സംബന്ധിക്കുന്ന വിവിധ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളിലെവിടെയും ലോകാരോഗ്യ സംഘടന ലോക്ഡൗണിന് നിർദ്ദേശം നൽകിയതായുള്ള വിവരങ്ങളില്ല.

∙ വസ്തുത

എംപോക്സ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോക്ക്ഡൌണുകൾക്കായി തയ്യാറെടുക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന  നിർദ്ദേശം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്.

English Summary :The posts circulating that the World Health Organization has instructed countries including India to prepare for lockdowns following the outbreak of Mpox are false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com