ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എൻജിനുമായി ജീപ്പ് കമാൻഡർ
Mail This Article
ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന ജീപ്പിന്റെ 7 സീറ്റ് വകഭേദത്തിന് ഹൈബ്രിഡ് എൻജിൻ. 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റമാണ് 2 ലീറ്റർ എൻജിനൊടൊപ്പമുണ്ടാകുക. ഇന്ത്യൻ വിപണിക്കായി ജീപ്പ് വികസിപ്പിച്ച 7 സീറ്റ് എസ്‍യുവി അടുത്ത വർഷം മേയ് മാസത്തിൽ വിപണിയിലെത്തും. എച്ച് 6 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന എസ്‍യുവിയുടെ രാജ്യാന്തര വകഭേദത്തിന് കമാൻഡർ എന്നാണ് കമ്പനി സ്വീകരിക്കുന്ന പേര്. കോംപസിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചതെങ്കിലും പ്ലാറ്റ്ഫോം അടക്കം പുതിയ നിരവധി മാറ്റങ്ങൾ ഈ വാഹനത്തിലുണ്ടാകും.
രാജ്യാന്തര വിപണിയിൽ കമാൻഡർ എന്ന് പേരാണ് സ്വീകരിക്കുകയെങ്കിലും ഇന്ത്യയിൽ ആ പേരിൽ മഹീന്ദ്രയ്ക്ക് വാഹനമുള്ളതിനാണ് മറ്റൊരു പേരിലായിരിക്കും എത്തുക. പെട്രിയോട്ട് എന്ന പേര് ജീപ്പ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതായിരിക്കുമോ പുതിയ വാഹനത്തിന്റെ വ്യാപാരനാമം എന്നു വ്യക്തമല്ല. പുതിയ വാഹനത്തിന്റെ റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്‌ഷൻ ഹബ്ബായിരിക്കും ഇന്ത്യ എന്നും റിപ്പോർട്ടുകളുണ്ട്.
റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡൽ കൂടാതെ എച്ച്1 എന്ന കോഡുനാമത്തിൽ ലൈഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലും കമ്പനി പുറത്തിറക്കും. കോംപസ് ഫെയ്സ്‌ലിഫ്റ്റിന്റെ അതേരൂപത്തിലും സ്റ്റൈലിലുമായിരിക്കും പുതിയ ഏഴു സീറ്റ് വാഹനം എത്തുക. ജീപ്പിന്റെ സിഗ്‌നേച്ചർ ഗ്രിൽ, ഡേറ്റം റണ്ണിങ് ലാംപുകൾ, പുതിയ ഹെഡ്‍ലാംപുകൾ റീഡിസൈൻ ചെയ്ത ബംബർ എന്നിവ ഗ്രാൻഡിലുണ്ടാകും.
English Summary: Jeep H6 seven seat SUV India Come With Hybrid Engine