ADVERTISEMENT

ഇന്ത്യൻ വാഹന വിപണിയിൽ 20 ലക്ഷം പിന്നിട്ട് മുന്നേറുകയാണ് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്. 2022 ക്വാളിസിലൂടെ ഇന്ത്യൻ വിപണിയിൽ എത്തിയ ടൊയോട്ട 2014 ലാണ് പത്തുലക്ഷം തികച്ചത്. നിപ്പോൺ ടൊയോട്ടയിൽ നിന്ന് വിറ്റ എറ്റിയോസായിരുന്നു അന്ന് പത്തുലക്ഷം തികച്ചത്. എട്ടുവർഷങ്ങൾക്ക് ശേഷം നിപ്പോൺ ടൊയോട്ടയിൽ നിന്ന് വിറ്റ ഗ്ലാൻസയിലൂടെ ടൊയോട്ട 20 ലക്ഷം യൂണിറ്റും തികച്ചു.

 

ടൊയോട്ടയുടെ ഇരുപതു ലക്ഷം കാർ തികച്ച ഗ്ലാൻസയുടെ താക്കോൽ ടികെഎം വൈസ് പ്രസിഡന്റ് തകാഷി തകാമിയയാണ് ഉടമ ഇരിഞ്ഞാലക്കുട സ്വദേശി സജീൽ ഖാദറിന് കൈമാറിയത്. നിപ്പോൺ ടൊയോട്ട ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.എം. ബാബു മൂപ്പൻ, ടെകെഎം ജനറൽ മാനേജർ രാജേഷ് മേനോൻ, നിപ്പോൺ ടൊയോട്ട ഗ്രൂപ്പ് ഡയറക്ടർമാരായ ആതിഫ് മൂപ്പൻ, നയീം ഷാഹുൽ, കൂടാതെ പ്രദീപ് റായ്, സൂര്യ പ്രകാശ്, ശ്രേയസ് റാവു, നിപ്പോൾ ടൊയോട്ട സിഒഒ ജയരാജ്, നിപ്പോൾ ടൊയോട്ട സീനിയർ വി.പി. എൽദോ ബെഞ്ചമിൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

English Summary: Toyota India surpasses 20 Lakh unit sales Milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com