മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനോടൊപ്പം സ്വിങ്ഡൻ സെന്റ് ഗ്രിഗോറിയോസ് ഇടവക അംഗങ്ങൾ

Mail This Article
സ്വിങ്ഡൻ ∙ സ്വിങ്ഡൻ മലങ്കര ഓർത്തഡോക്സ് ദേവാലയ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ മോറോൻ മാർ ബസേലിയോസ് മാത്യൂസ് തൃതീയൻ തിരുമേനിയുടെ ഒപ്പം സന്ധ്യാ പ്രാർഥനയും തുടർന്ന് പരിശുദ്ധ പിതാവിന്റെ ആത്മീയ ഉപദേശവും സ്വിങ്ഡൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മക്കൾക്ക് അനുഗ്രഹത്തിന്റെ സന്ധ്യയായി മാറി.
ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഏബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനിയുടെ സാന്നിധ്യവും അനുഗ്രഹമായിരുന്നു. ഇടവകയ്ക്കുവേണ്ടി ട്രസ്റ്റി ബിനു ചാണ്ടപ്പിള്ളയും, സെക്രട്ടറി എബി ഐസക്കും പരിശുദ്ധ ബാവായെ സ്വീകരിച്ചു. ഇടവക വികാരി ഫാ. എബി ഫിലിപ്പ് വർഗ്ഗീസ് നന്ദി പറഞ്ഞു.
വാർത്ത ∙ ബിനു ചാണ്ടപ്പിള്ള