ജര്‍മനിയില്‍ അന്തരിച്ച വിദ്യാര്‍ഥിനിയുടെ സംസ്കാരം നാട്ടിൽ നടത്തി

Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ അന്തരിച്ച മാസ്ററര്‍ ബിരുദ വിദ്യാര്‍ഥിനി കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കലിന്റെ (25) സംസ്ക്കാരം നാട്ടിൽ നടത്തി. വെള്ളിയാഴ്ച രാവിലെ ചെമ്പനോട് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഇടവക ദേവാലയത്തില്‍ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കുറ്റ്യാടി ചക്കിട്ടപാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ. ജര്‍മനിയിലെ വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്ററര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ഡോണ ഫെബ്രുവരി 24നാണ് മരിച്ചത്. മൃതദേഹം പോസ്ററ് മോര്‍ട്ടത്തിനു ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മനിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ വ്യാഴാഴ്ച രാത്രിയാണ് നാട്ടിലെത്തിച്ചത്.
രണ്ടുവര്‍ഷമായി ഡോണ ജര്‍മനിയിലെത്തിയിട്ട്. ജോലി സംബന്ധമായി ന്യൂറംബര്‍ഗിലാണ് താമസിച്ചിരുന്നത്.