ADVERTISEMENT

ബര്‍ലിന്‍ ∙ ബവേറിയന്‍ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ മ്യൂണിക്കിലെ കെവിആര്‍ (ജില്ലാ ഭരണ വകുപ്പ്) ലെ ജീവനക്കാര്‍ കൈക്കൂലി വാങ്ങിയതായി സംശയിച്ച് അവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. 

മ്യൂണിക്കിലെ ഇമിഗ്രേഷന്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. പണത്തിന് പകരമായി ഇവിടെ അഭയം നല്‍കിയെന്നുള്ള കണ്ടെത്തലിന് തുടര്‍ന്നുള്ള റെയ്ഡിനിടെ ഉത്തരവാദിത്തപ്പെട്ട ജില്ലാ ഭരണകൂടത്തിന്റെ (കെവിആര്‍) ഓഫിസ് മുറികള്‍ പരിശോധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സര്‍ച്ച് വാറന്റുമായി പൊലീസ് ഓഫിസിലെത്തിയത്. അന്വേഷകരുടെ തിരച്ചില്‍ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. 

റെയ്ഡിനിടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. വിദേശികളെ നിയമവിരുദ്ധമായി കടത്തുന്നതും കൈക്കൂലി വാങ്ങുന്നതുമാണ് കുറ്റങ്ങൾ. കെവിആറിന്റെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ താമസാനുമതിയില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതായി പറയുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

Raid on immigration office, 7 arrested in Munich

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com