ട്രംപ് തീരുവ: ജര്‍മനിക്ക് 200 ബില്യൻ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്ന് പഠനം

Mail This Article
ബര്‍ലിന്‍ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് പദ്ധതികള്‍ ജര്‍മനിക്ക് ചെലവേറിയതാകുമെന്നു മാത്രമല്ല നഷ്ടത്തിന്റെ ഭീഷണികൂടി ഉയര്‍ത്തുന്നു. തൊഴിലുടമയുമായി ബന്ധപ്പെട്ട ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് കൊളോണിന്റെ (ഐഡബ്ല്യു) കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ട്രംപിന്റെ നാല് വര്‍ഷത്തെ ഭരണകാലത്ത് നാശനഷ്ടം ഏകദേശം 200 ബില്യൻ യൂറോയായിരിക്കും.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ജര്‍മന്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം 2028ല്‍ താരിഫ് ഇല്ലാത്തതിനേക്കാള്‍ ഒന്നര ശതമാനം കുറവായിരിക്കും. ജര്‍മനിയെ സംബന്ധിച്ചിടത്തോളം, 20 ശതമാനം താരിഫ് ഒരു സാമ്പത്തിക ദുരന്തമാണന്നാണ് വിദഗ്ധപഠനം പറയുന്നത്.
അതേസമയം യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം നഷ്ടം ഏകദേശം 750 ബില്യൻ യൂറോ ആയിരിക്കും.
കായിക ഉല്‍പന്ന നിര്‍മാതാക്കള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. അഡിഡാസ് ഓഹരികള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞത് ഡാക്സിലെ ഏറ്റവും വലിയ നഷ്ടമാണ്. എംഡാക്സ് ഓഹരിയായ പ്യൂമ ഏകദേശം 9.3 ശതമാനം ഇടിഞ്ഞ് 20.72 യൂറോയായി.
യുഎസ് പ്രസിഡന്റ് ട്രംപ് വിയറ്റ്നാമിന് 46 ശതമാനവും ഇന്തൊനീഷ്യയില്‍ 32 ശതമാനവും ചൈനയില്‍ 34 ശതമാനവും താരിഫ് പ്രഖ്യാപിച്ചു.
നൈക്കിയുടെ 95 ശതമാനം ഉല്‍പന്നങ്ങളും ഈ മൂന്ന് രാജ്യങ്ങളിലെയും ഫാക്ടറികളില്‍ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. നൈക്കിന്റെ ഓഹരികളും 8.66 ശതമാനം ഇടിഞ്ഞ് 54.41 യൂറോയിലെത്തി.