കരിപ്പൂർ വിമാനദുരന്ത രക്ഷാപ്രവർത്തകൻ സമീർ കൊണ്ടോട്ടിയെ ജെസിസി - കുവൈത്ത് ആദരിച്ചു

Mail This Article
കുവൈത്ത് സിറ്റി∙കരിപ്പൂർ വിമാന ദുരന്തം ഉണ്ടായ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾ നടത്തിയ ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടിയെ ജെ.സി.സി കുവൈറ്റ് ആദരിച്ചു. അപകട സ്ഥലത്തേക്ക് മിനിട്ടുകൾക്കകം ഓടിയെത്തുകയും, രക്ഷാപ്രവർത്തനങ്ങളിൽ ശക്തമായ മഴയെയും, കൊറോണയെയും വകവയ്ക്കാതെ സജീവമാവുകയും ചെയ്ത സമീറിന്റെ പ്രവർത്തനങ്ങൾ തികച്ചും മാനുഷത്വപരവും, ധീരവും, അഭിനന്ദനാർഹവും, യുവതലമുറക്ക് പ്രചോദനം നൽകുന്നതുമാണെന്ന് അനുമോദന പരിപാടിയിൽ സംസാരിച്ചവർ എല്ലാവരും പറഞ്ഞു.
ജെസിസിയുടെ മംഗഫ് ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് അബ്ദുൽ വഹാബ് അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. കുഞ്ഞാലി, ജനറൽസെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ്, ജെസിസി മിഡിൽ-ഈസ്റ്റ് കമ്മറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസ് എന്നിവർ ഓൺലൈനിലൂടെ പരിപാടിയിൽ സംസാരിച്ചപ്പോൾ. അബ്ബാസിയ യൂണിറ്റ് പ്രസിഡന്‍റ് ശരത്, സാൽമിയ യൂണിറ്റ് സെക്രട്ടറി ഷംസീർ മുള്ളാളി, ഫൈസൽ തിരൂർ, ഫഹാഹീൽ ആക്ടിങ് പ്രസിഡന്റ് ഷൈൻ, സെക്രട്ടറി മൃദുൽ, ട്രഷറർ പ്രദീപ് പട്ടാമ്പി എന്നിവരും സംസാരിച്ചു. പോഗ്രാം കൺവീനർ ഖലീൽ കായംകുളം സ്വാഗതവും, ട്രഷറർ അനിൽ കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി.
സാൽമിയ, ഡയറ്റ് കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന സമീർ കഴിഞ്ഞ മാസമാണ് നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. കൊണ്ടോട്ടി, മേലങ്ങാടി, ഹൈസ്കൂൾ പടിയിൽ സ്ഥിരതാമസമാക്കിയ സമീറിന്‍റെ കുടുംബം ഭാര്യ സഫിയ, മക്കൾ മിഷാൽ, മിസ്‌ന, മിൻഹ എന്നിവരടങ്ങുന്നതാണ്.