ADVERTISEMENT

അബുദാബി∙ വനിതാ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനും വൻ പ്രാധാന്യം നൽകുന്ന യുഎഇയിൽ  2 വർഷത്തിനകം പാസാക്കിയത് 11 നിയമങ്ങൾ.  എല്ലാ മേഖലകളിലും സ്ത്രീ–പുരുഷ സമത്വം നടപ്പാക്കിവരികയാണ്.

തുല്യ ജോലിക്കു തുല്യവേതനമാണ് നൽകിവരുന്നത്. നേതൃനിരയിലേക്കു വനിതകളെ കൊണ്ടുവന്നു തുല്യഭാവി സ്വായത്തമാക്കുന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ലോക വനിതാ ദിനാഘോഷ പരിപാടികൾ നടക്കുന്നത്.

യുഎഇയുടെ നിയമനിർമാണ സഭയായ ഫെഡറൽ നാഷണൽ കൗൺസിലിൽ  വനിതാ പ്രാതിനിധ്യം 50% ഉയർത്തിക്കൊണ്ട് 2019ൽ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്കു കുട്ടികളുടെ സംരക്ഷണത്തിനായി ശമ്പളത്തോടു കൂടിയ അവധി നൽകാനുള്ള ഉത്തരവും 2020ൽ പുറപ്പെടുവിച്ചു. 

അറബ് ലോകത്ത് ആദ്യമായാണ് ഇത്തരമൊരു തീരുമാനം. തുല്യജോലിക്കു തുല്യവേദനം നടപ്പാക്കിയതും വനിതാ ശാക്തീകരണത്തിനു ആക്കം കൂട്ടി. ഏറ്റവും ഒടുവിൽ യുഎഇ ചൊവ്വയിൽ ചരിത്രംകുറിച്ചപ്പോൾ ദൗത്യത്തിനു ചുക്കാൻ പിടിച്ചതും ഒരു വനിതയാണ്, ശാസ്ത്ര മുന്നേറ്റ വകുപ്പ് സഹ മന്ത്രി സാറ അൽ അമിരി. ഇങ്ങനെ എല്ലാ രംഗത്തും വനിതകൾ കൈയൊപ്പ് ചാർത്തിവരുന്നു.

വനിതകളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുംവിധം നീതിന്യായ വകുപ്പുകളും ഭേദഗതി ചെയ്തിരുന്നു.

ഗർഭിണികൾക്കും 9ാം ക്ലാസിനു താഴെ പഠിക്കുന്ന മക്കളുള്ള അമ്മമാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയും യുഎഇ നൽകിവരുന്നു. രാജ്യാന്തര തലത്തിലും വനിതാ ഉന്നമനത്തിനുള്ള പദ്ധതികൾ നടത്തിവരികയാണ് 

യുഎഇ. ടെലി മെഡിസിനിലൂടെ വിവിധ രാജ്യക്കാർക്കു സൗജന്യ ചികിത്സാ സംവിധാനം ഒരുക്കുന്ന ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക് വൊളന്റിയർ പ്രോഗ്രാം ഇതിന് ഉദാഹരണമാണ്. ലോക രാജ്യങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി വിദ്യാഭ്യാസം, ജീവകാരുണ്യം ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ യുഎഇ നടപ്പാക്കി വരുന്നു. 

ഐക്യരാഷ്ട്രസഭയിലും യുഎഇയുടെ വനിതാ പ്രാതിനിധ്യമുണ്ട്. ആഗോളതലത്തിൽ വനിതാ ശാക്തീകരണത്തിനു കരുത്തുപകരാൻ യുഎഇ 2.6 കോടി ഡോളർ ഐക്യരാഷ്ട്രസഭയ്ക്കു നൽകി. അബുദാബിയിൽ ലെയ്സൺ ഓഫിസ് തുറന്നാണ് പ്രവർത്തനങ്ങൾക്കു ആക്കംകൂട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com