കമ്യൂണിറ്റി മാർക്കറ്റ് 20ന് റബ്ദാൻ പാർക്കിൽ

Mail This Article
അബുദാബി∙ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന കമ്യൂണിറ്റി മാർക്കറ്റ് ഈ മാസം 20ന് റബ്ദാൻ പാർക്കിൽ നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന മാർക്കറ്റ് മദീനത്ത് സായിദ് മുനിസിപ്പാലിറ്റി, അബുദാബി പൊലീസ്, ബുർജീൽ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ നടക്കും. പ്രാദേശിക കർഷകരുടെയും സംരംഭകരുടെയും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ഇതുവഴി സാധിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
മദീനത്ത് സായിദിലെ താമസക്കാർക്കും സ്വന്തം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം നൽകും. ഇതോടനുബന്ധിച്ച് സൗജന്യ ആരോഗ്യ പരിശോധനയുണ്ടാകും. കായികക്ഷമത നിലനിർത്താനുള്ള വ്യായാമ മുറകളും പരിശീലിപ്പിക്കും. കുട്ടികൾക്കായി ചിത്ര രചന, കളറിങ്, കഥ പറച്ചിൽ, കായിക വിനോദങ്ങൾ, മത്സരങ്ങൾ, സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ, ഫാഷൻ ഷോ എന്നിവയുണ്ടാകും.