ADVERTISEMENT

അബുദാബി ∙ രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് നാളെ യുഎഇയിലെ ഏതാനും മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം. എക്സ്പൊ സിറ്റിയിലുള്ള ദുബായ് മ്യൂസിയത്തിൽ സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന പേരിൽ 3 പ്രദർശനങ്ങൾ സൗജന്യമായി കാണാം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊയുടേതു മുതൽ എക്സ്പൊ 2020 ദുബായ് വരെയുള്ള ചരിത്രം അടുത്തറിയാം. ശനി, ഞായർ ദിവസങ്ങളിലാണ് ഈ മ്യൂസിയത്തിൽ സൗജന്യ പ്രവേശനം. എക്സ്പോ സിറ്റിയിലെ മറ്റ് ആകർഷണങ്ങളിലേക്ക് 50% നിരക്കിളവും പ്രഖ്യാപിച്ചു. തിങ്കൾ മുതൽ 12 വയസ്സിനു മുകളിലുള്ളവർക്ക് 50 ദിർഹവും 4–11 വരെയുള്ളവർക്ക് 40 ദിർഹവുമാണ് ടിക്കറ്റ് നിക്ക്.

 ∙ ലൂവ്റ് അബുദാബി
എമിറേറ്റ്സ് ഐഡിയുമായി എത്തുന്നവർക്ക് നാളെ ലൂവ്റ് അബുദാബി മ്യൂസിയത്തിൽ സൗജന്യ പ്രവേശനം. രാത്രി 8.30 വരെയാണ് പ്രവേശനം.

 ∙ ഷാർജ മ്യൂസിയം
യുഎഇയുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഷാർജ മ്യൂസിയത്തിലേക്കും നാളെ സൗജന്യ പ്രവേശനമുണ്ട്. മീൻപിടിത്തവും മുത്തുവാരലും ഉപജീവനമാക്കിയ സമൂഹത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അടുത്തറിയാം.  23ന് ഇവിടെ നടക്കുന്ന ശിൽപശാലയിലും സൗജന്യമായി പങ്കെടുക്കാം.

 ∙ ശിന്ദഗ മ്യൂസിയം
ദുബായ് ക്രീക്കിന് സമീപമുള്ള ശിന്ദഗ മ്യൂസിയത്തിലേക്കും ശനിയാഴ്ച സൗജന്യമായി പ്രവേശിക്കാം. 1800 വർഷം മുതലുള്ള ദുബായുടെ ചരിത്രം തൊട്ടറിയാം. 

 ∙ ഇത്തിഹാദ് മ്യൂസിയം
യുഎഇയുടെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ച ഇത്തിഹാദ് മ്യസിയത്തിലേക്കും  സൗജന്യ പ്രവേശനമുണ്ട്.

English Summary:

International Museum Day: Free Entry to Museums for UAE Residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com