ADVERTISEMENT

ദുബായ് ∙ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 75 ലക്ഷം പേരെന്ന് മാനവ വിഭവ, സ്വദേശിവത്കരണ മന്ത്രാലയം. പദ്ധതി നിലവിൽ വന്ന 2023 ജനുവരി മുതൽ ഇതുവരെയുള്ള കണക്കാണിത്. സ്വദേശികൾക്കും വിദേശികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

തൊഴിലുടമകൾ, സംരംഭകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറിൽ ജോലി ചെയ്യുന്നവർ, 18 വയസ്സ് തികയാത്ത ജോലിക്കാർ, പെൻഷൻ പറ്റി പുതിയ തൊഴിൽ കണ്ടെത്തിയവർ എന്നിവർക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇൻഷുറൻസിൽ റജിസ്റ്റർ ചെയ്യേണ്ടത് തൊഴിലാളിയുടെ ബാധ്യതയാണ്. സ്വമേധയാ തൊഴിലാളി റജിസ്റ്റർ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തും. www.iloe.ae വെബ്സൈറ്റ് വഴി പദ്ധതിയിൽ അംഗമാകണം.

English Summary:

75 lakh employees have subscribed to the Unemployment Insurance Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com