ADVERTISEMENT

റിയാദ്∙ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) “ഈണം 2024” എന്ന പേരിൽ ഈദ്, ഓണാഘോഷം, സൗദി ദേശീയദിനാചരണം എന്നിവ സംയുക്തമായി ആഘോഷിച്ചു.  ഓണക്കളികൾ,   വിവിധയിനം കലാകായിക പ്രകടനങ്ങൾ,  അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 

tripa-onam-eid-saudi-national-day-celebration

‌പ്രസിഡന്‍റ് മണ്ണറ സുരേഷ്, സെക്രട്ടറി സബിൻ മുഹമ്മദ്, ട്രഷറർ ഷാജഹാൻ ജലാലുദ്ദീൻ, വനിതാ പ്രസിഡന്‍റ് നിമ്മി സുരേഷ്, സെക്രട്ടറി ജെസ്സി നിസ്സാം, ട്രഷറർ ദേവി രെഞ്ചു, രക്ഷാധികാരി അബ്ദുൽ സലാം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

അബ്ദുൾ ഗഫൂർ, നിമ്മി സുരേഷ്, ഷമീം കട്ടാക്കട എന്നിവർ പ്രസംഗിച്ചു. പുതിയ അംഗങ്ങളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. മത്സരവിജയികൾക്കും സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തവർക്കും ട്രിപ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് സമ്മാനങ്ങൾ കൈമാറി. അശോക് കുമാർ, അബ്ദുൽ റഹൂഫ്, ജെസ്സി നിസ്സാം എന്നിവർ നേതൃത്വം നൽകി.

English Summary:

TRIPA Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com