ADVERTISEMENT

ദോഹ ∙ ഖത്തറിലെ ദീർഘകാല പ്രവാസിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും വിദ്യാഭ്യാസ വിചക്ഷണനും വ്യവസായിയുമായിരുന്ന ഹസൻ എ കെ ചൗഗുളെ (70) നാട്ടിൽ അന്തരിച്ചു. മഹാരാഷ്ട്ര രത്നഗിരി സ്വദേശിയാണ്. ഖത്തറിൽ നിന്നും പ്രവാസം അവസാനിപ്പിച്ച ഹസൻ ചൗഗുളെ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.

ഇന്ത്യൻ എംബസിയുടെ കീഴിലുള്ള നാല് അപെക്‌സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഡിപിഎസ് സ്കൂൾ സ്ഥാപക പ്രസിഡന്റ്‌ ആയിരുന്നു. 1977 ൽ ഖത്തറിൽ എത്തിയ ചൗഗുളെ ഖത്തറിലെ സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്നിരുന്നു. ഉറുദു കവികളുടെ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ചൗഗുളെ ഈ മേഖലയിൽ വലിയ സംഭാവന അർപ്പിച്ചിട്ടുണ്ട്.

ഖത്തറിലെ നിരവധി ഇന്ത്യൻ സ്‌കൂളുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. നിരവധി വ്യവസായ വാണിജ്യ സ്ഥാപനങ്ങളും നടത്തിയിരുന്നു. പ്രവാസി പ്രമുഖരും വിവിധ സംഘടന ഭാരവാഹികളും അനുശോചനം അറിയിച്ചു. ഇന്ന് വൈകിട്ട് 5.30ന് ഡിപിഎസ് സ്കൂളിൽ അനുസ്മരണ യോഗം നടക്കും.

English Summary:

Qatar expatriate Hassan AK Chougule died in India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com