മിഡിൽ ഈസ്റ്റിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒമാനും

Mail This Article
മസ്‌കത്ത്∙ മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടം പിടിച്ച് ഒമാനും. യുഎൻ ടൂറിസത്തിന്റെ കണക്കുകൾ പ്രകാരം ആറാം സ്ഥാനത്താണ് ഒമാൻ. 2019നെ അപേക്ഷിച്ച് രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 15% വർധനവുണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഒമാൻ 3.89 ദശലക്ഷം വിനോദസഞ്ചാരികളെ സ്വീകരിച്ചു. യുഎഇയിൽ നിന്നുള്ള സന്ദർശകരാണ് ഏറ്റവും കൂടുതൽ, 11,85,880 പേർ. ഇന്ത്യക്കാർ 623,623 പേരുമായി രണ്ടാം സ്ഥാനത്തും, 203,055 സന്ദർശകരുമായി യെമൻ മൂന്നാം സ്ഥാനത്തുമാണ്.
വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ഒമാന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഒമാൻ പൈതൃക, വിനോദസഞ്ചാര മന്ത്രാലയം യൂറോപ്പിലും മിഡിൽ ഈസ്റ്റ് നഗരങ്ങളിലും പ്രൊമോഷനൽ ക്യാംപെയ്നുകൾ നടത്തിയിരുന്നു.