ലഹരി വ്യാപനം തടയാൻ ശക്തമായ നിയമ നടപടികൾ അനിവാര്യം: പ്രവാസി വെൽഫെയർ

Mail This Article
ദോഹ ∙ നാട്ടിൽ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി.
പ്രവാസി വെൽഫെയർ ഈ വിഷയത്തിൽ ഇടപെടാനും ശക്തമായ ക്യാംപെയ്ൻ ആവിഷ്കരിക്കാനും തീരുമാനിച്ചു. ഈദ് ദിനത്തിൽ പ്രവാസി മലയാളികൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികളില്‍ ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യും.
പ്രസിഡന്റ് ആർ ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റുമാരായ അനീസ് റഹ്മാൻ,റഷീദലി, മജീദലി, നജ്‌ല നജീബ്, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, അഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.