ADVERTISEMENT

ദുബായ് ∙ പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രാർഥന, സൗജന്യ പാർക്കിങ്, പാർക്കുകൾ, വെടിക്കെട്ട്, ഗ്ലോബൽ വില്ലേജ് സമയക്രമം എന്നിവ അറിയാം. ഇന്നാണ് ഔദ്യോഗികമായി പെരുന്നാൾ നമസ്കാര സമയം ചന്ദ്രദർശന സമിതി പ്രഖ്യാപിക്കുന്നതെങ്കിലും സാധാരണയായി സൂര്യോദയത്തിന് 15 മുതൽ 20 മിനിറ്റ് വരെയാണ് പെരുന്നാൾ പ്രാർഥനകൾ നടത്തുകയെന്ന് ദുബായ് ചാരിറ്റബിൾ വർക്ക് സെക്ടറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റമസാൻ ഇനിഷ്യേറ്റീവ്‌സ് ജനറൽ കോഓർഡിനേറ്ററുമായ മുഹമ്മദ് മുസാബെ അലി ദാഹിപറഞ്ഞു.

എങ്കിലും ദുബായിൽ രാവിലെ 6.20 ന് പെരുന്നാൾ പ്രാർഥനകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുപോലെ ഷാർജയിലും അജ്മാനിലും രാവിലെ 6.19നും അബുദാബിയിൽ 6.22നും നടക്കും.

∙ ദുബായിൽ 680ലേറെ പ്രാർഥനാ കേന്ദ്രങ്ങൾ
ദുബായിലുടനീളമുള്ള 680ലേറെ പള്ളികളും പ്രാർഥനാ ഹാളുകളും പെരുന്നാൾ നമസ്കാരത്തിന് തയ്യാറാണെന്ന് ഇസ്​ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) അറിയിച്ചു. പ്രധാന സ്ഥലങ്ങളിലെ 14 വലിയ  കേന്ദ്രങ്ങളും റസിഡൻഷ്യൽ പരിസരങ്ങളിൽ സ്ഥിതി ചെയ്യുന്ന 668 ചെറിയ പള്ളികളും ഇതിൽ ഉൾപ്പെടുന്നു. ഇത് കൂടുതൽ പ്രവേശനക്ഷമത ഉറപ്പാക്കുകയും തിരക്ക് ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും.

സർക്കാർ ഏജൻസികളുമായും സന്നദ്ധ പ്രവർത്തകരുമായും ഏകോപിപ്പിച്ച് പ്രത്യേക ടീമുകൾ അടങ്ങുന്ന വിശദമായ  പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അഹമ്മദ് ദർവീഷ് അൽ മുഹൈരി പറഞ്ഞു. പ്രാർഥനയ്ക്കെത്തുന്നവരെ നിയന്ത്രിക്കാനും സുഗമമായ പ്രവേശനവും പുറത്തുകടക്കലും ഉറപ്പാക്കാനും, പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും പിന്തുണ നൽകാനും ഈ പദ്ധതി സഹായിക്കും.

 ചിത്രം-ആർടിഎ
ചിത്രം-ആർടിഎ

∙ ദുബായിൽ സൗജന്യ പാർക്കിങ്
ദുബായിൽ ശവ്വാൽ 1 (ഒന്നാം പെരുന്നാൾ) മുതൽ 3 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതിറ്റി(ആർടിഎ) അറിയിച്ചു. എന്നാൽ മൾട്ടി ലെവൽ പാർക്കിങ് ടെർമിനലിന് ഇത് ബാധകമാവില്ല. 4ന് പാർക്കിങ് സാധാരണ പോലെയാകും.

Image Credit: RTA
Image Credit: RTA

∙ ദുബായ് മെട്രോ
ദുബായിലെ താമസക്കാർക്ക് പെരുന്നാൾ സമയത്ത് ദുബായ് മെട്രോയുടെ ദീർഘിപ്പിച്ച പ്രവർത്തന സമയം പ്രയോജനപ്പെടുത്താം. റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകളുടെ സമയക്രമം ഇന്ന് രാവിലെ 5 മുതൽ പുലർച്ചെ 1 വരെ ; നാളെ രാവിലെ 8 മുതൽ പുലർച്ചെ 1 വരെ ; മാർച്ച് 31 തിങ്കൾ മുതൽ ബുധൻ വരെ ഏപ്രിൽ 2 വരെ രാവിലെ 5 മുതൽ പുലർച്ചെ 1 വരെ.

Image Credit: X/GlobalVillageAE
Image Credit: X/GlobalVillageAE

∙ ഷാർജയിലും അജ്മാനിലും പൊതു പാർക്കിങ് സൗജന്യം
പെരുന്നാൾ അവധി ദിനങ്ങളായ ശവ്വാൽ 1 മുതൽ 3 വരെ ഷാജയിലും പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ആഴ്ചയിലുടനീളം പ്രവർത്തിക്കുന്ന ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിങ് മേഖലകൾക്കും ഔദ്യോഗിക അവധി ദിനങ്ങൾക്കും ഇത് ബാധകമല്ല.

ഇവ നീല പാർക്കിങ് വിവര ചിഹ്നങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. അജ്മാനിലും ശവ്വാൽ 1 മുതൽ 3 വരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ഷാർജയിൽ ഗതാഗതം ലഘൂകരിക്കും
ഷാർജയിൽ പെരുന്നാൾ അവധിക്കാലത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി പ്രവർത്തന പദ്ധതി ആരംഭിച്ചു.

സെപ്റ്റംബറിൽ സർവീസ് ആരംഭിക്കുന്ന ദുബായ് ടൂറിസ്റ്റ് ബസ്. Image Credit: RTA
Image Credit: RTA

∙ ഇന്റർസിറ്റി ബസ് യാത്രകൾ
ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) പെരുന്നാൾ അവധിക്കാലത്ത് 7,000ത്തിലേറെ ഇന്റർസിറ്റി ബസ് യാത്രകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് തിരക്കേറിയ സമയങ്ങളിൽ ബസുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം വെറും അഞ്ച് മിനിറ്റായി കുറയ്ക്കുന്നു. സാധാരണ ദിവസങ്ങളിൽ ഇത് 45 മിനിറ്റായിരുന്നു. എമിറേറ്റുകൾക്കിടയിൽ യാത്ര ചെയ്യുന്നവരുടെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സംവിധാനം ലക്ഷ്യമിടുന്നു.

∙ പബ്ലിക് ബസ് സർവീസ്
കൂടാതെ, 12 പൊതു ബസ് റൂട്ടുകൾ 104 ബസുകൾ വഴി 546 സ്റ്റോപ്പുകളിലായി പ്രതിദിനം 1,144 യാത്രകൾ നടത്തും. മസ്‌കത്തിലേക്കുള്ള ജനപ്രിയ റൂട്ട് 203 പ്രവർത്തനക്ഷമമായി തുടരും. ഇത് താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ പ്രാദേശിക യാത്രാ വഴികൾ തുറക്കുന്നു. ഇതോടൊപ്പം ഷാർജയ്ക്കും ദുബായിക്കും ഇടയിൽ പ്രതിദിനം എട്ട് ജലയാത്രാ സർവീസുമുണ്ട്. 

Image Credit: X/GlobalVillageAE
Image Credit: X/GlobalVillageAE

∙ പൊതുസുരക്ഷ വർധിപ്പിച്ചു
അതേസമയം, പെരുന്നാളിന് മുന്നോടിയായി ഷാർജയിൽ പൊതുസുരക്ഷ വർധിപ്പിച്ചതായ് പൊലീസ് അറിയിച്ചു.

∙ ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂണുകളിൽ പരിശോധന
നഗരം പൊതുജനാരോഗ്യ, സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അവധിക്കാലത്ത് സാധാരണയായി ആവശ്യകത വർധിക്കുന്ന ബാർബർഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയ ഭക്ഷണ സ്ഥാപനങ്ങളും വ്യക്തിഗത പരിചരണ ബിസിനസുകളും നിരീക്ഷിക്കുന്നതിനായി ഷാർജ മുനിസിപ്പാലിറ്റി 134 ഇൻസ്പെക്ടർമാരെ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ 24 മണിക്കൂറും നടക്കും.

∙ ഷാർജ പ്രതീക്ഷിക്കുന്നത് 5 ലക്ഷം യാത്രക്കാർ
ഷാർജ രാജ്യാന്തര വിമാനത്താവളം പെരുന്നാളവധിക്കാലത്ത്  5 ലക്ഷത്തിലേറെ യാത്രക്കാരെ പ്രതീക്ഷിക്കുന്നതിനാൽ അധികൃതർ പറഞ്ഞു.

∙ ബീച്ച് സുരക്ഷ മെച്ചപ്പെടുത്തുന്നു
പൊതു പരിശോധനാ വകുപ്പിൽ നിന്നുള്ള 186 അധിക ഇൻസ്പെക്ടർമാർ നെഗറ്റീവ് പെരുമാറ്റങ്ങൾ തടയുന്നതിലും ലൈഫ് ഗാർഡുകളുടെ സാന്നിധ്യം വർധിപ്പിച്ചുകൊണ്ട് ബീച്ച് സുരക്ഷ വർധിപ്പിക്കുന്നതിലും പൊതുജനം മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹരിത ഇടങ്ങൾ നിരീക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

∙ ദുബായ് ഫൗണ്ടെയ്ൻ
യുഎഇയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടെയ്ൻ പെരുന്നാളവധിക്കാലത്ത് നൂറുകണക്കിന് വിനോദസഞ്ചാരികളെ രസിപ്പിക്കും. ഫൗണ്ടന്റെ നൃത്തസംവിധാനം, ലൈറ്റിങ്, ശബ്ദ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിപുലമായ ഒരു നവീകരണ പദ്ധതിയുടെ തുടക്കമാണിത്.

ഏപ്രിൽ 19 വരെ പ്രദർശനം തുടരും. പിന്നീട് നവീകരണ പ്രവർത്തനങ്ങൾക്കായി 5 മാസത്തേക്ക് ഫൗണ്ടെയ്ൻ അടച്ചിടുമെന്നും ഒക്ടോബറോടെ ഫൗണ്ടെൻ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നും ദുബായ് മാൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഡൌൺടൗൺ ദുബായിയുടെ ഹൃദയഭാഗത്ത് ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടെയ്ൻ വളരെക്കാലമായി നഗരത്തിന്റെ  പ്രധാന ആകർഷണവും പ്രതീകവുമാണ്.

വെള്ളം, സംഗീതം, വെളിച്ചം എന്നിവ സമന്വയിപ്പിക്കുന്ന ആകർഷകമായ പ്രകടനങ്ങൾക്ക് പേരുകേട്ട ഈ ഫൗണ്ടെയ്ൻ എല്ലാ വർഷവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു.  നവീകരിച്ച ഷോ തിരിച്ചെത്തുമ്പോൾ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ വിസ്മയകരമായ  ഫൗണ്ടയ്ൻ അനുഭവമായിരിക്കും ലഭിക്കുക.

∙ ദുബായിലെ പാർക്കുകളുടെ സമയക്രമം
പെരുന്നാൾ അവധിക്കാലത്തെ എമിറേറ്റിലെ പാർക്കുകളുടെ പ്രവർത്തന സമയം ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ പാർക്കുകളും സ്‌ക്വയറുകളും രാവിലെ 8 മുതൽ അർധരാത്രി 12 വരെ തുറന്നിരിക്കും.

∙ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കുന്ന പാർക്കുകൾ
സബീൽ പാർക്ക്
ക്രീക്ക് പാർക്ക്
അൽ മംസാർ പാർക്ക്
അൽ സഫ പാർക്ക്
മുഷ്‌രിഫ് പാർക്ക്

ചിൽഡ്രൻസ് സിറ്റിയിൽ പ്രവൃത്തി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യസ്ത പ്രവർത്തന സമയങ്ങളുണ്ടാകും. തിങ്കൾ മുതൽ വെള്ളി വരെ, സൗകര്യം രാവിലെ 9 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഇത് പ്രവർത്തിക്കും.

∙ ഖുർആൻ പാർക്ക്
രാവിലെ 8 മുതൽ രാത്രി 10 വരെ തുറന്നിരിക്കും. കേവ് ഓഫ് മിറക്കിൾസും ഗ്ലാസ്ഹൗസും രാവിലെ 9 മുതൽ രാത്രി 8.30 വരെ പ്രവർത്തിക്കും. അവധിക്കാലത്ത് കുടുംബങ്ങൾക്ക് മാത്രമായി നാല് പൊതു ബീച്ചുകൾ അനുവദിക്കുമെന്ന് മുനിസിപ്പാലിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

∙ ഗ്ലോബൽ വില്ലേജിൽ പെരുന്നാൾ പൂരം
ഇന്നലെ മുതൽ ഏപ്രിൽ 6 വരെ ഗ്ലോബൽ വില്ലേജിൽ ആഘോഷം തുടങ്ങി. പെരുന്നാൾ പ്രമേയമാക്കിയ ആകർഷകമായ പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒന്നാം പെരുന്നാൾ മുതൽ 3 വരെ (ശവ്വാൽ 1-3) വൈകിട്ട് 4.00 മുതൽ പുലർച്ചെ 1 വരെ പാർക്കിന്റെ പ്രവർത്തന സമയം വിപുലീകരിക്കും.

ഏപ്രിൽ 5 വരെ നടക്കുന്ന രാത്രി നടക്കുന്ന വെടിക്കെട്ട് സന്ദർശകരുടെ കണ്ണുകൾക്ക് വിരുന്നായിരിക്കും. റമമസാൻ രാത്രികളിൽ രാത്രി 1നും പെരുന്നാൾ ആദ്യ ദിവസം മുതൽ രാത്രി 9നും ആകാശത്ത് വർണക്കുടകൾ വിരിയും. ഈ സീസണിലെ(സീസൺ 29) ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ പ്രദർശനങ്ങളിൽ ഒന്നാണ് ഈ മനോഹരമായ വെടിക്കെട്ടുകൾ.

സൗജന്യ ഓപ്പൺ എയർ മജ്‌ലിസ് ശൈലിയിലുള്ള ഇടമായ മുൽത്താക്ക ഗ്ലോബൽ വില്ലേജിൽ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ചു ചേരാനും ഭക്ഷണം പങ്കിടാനും പരമ്പരാഗത കായികവിനോദങ്ങൾ ആസ്വദിക്കാനും ക്ഷണിക്കുന്നു. കൂടാതെ, 30 പവലിയനുകളിലായി 90ലേറെ സംസ്കാരങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന പെരുന്നാൾ ഷോപ്പിങ് ആഘോഷവും പാർക്ക് വാഗ്ദാനം ചെയ്യുന്നു.

ഇത്തവണ പുതുതായി അവതരിപ്പിച്ച എക്സോ പ്ലാനറ്റ് സിറ്റി, ഇൻഫിനിറ്റി മിറർ മെയ്സ്, ഗ്രാവിറ്റി വോർടെക്സ്, 5ഡി സിനിമ തുടങ്ങിയ ഉൾക്കൊള്ളുന്ന ഇന്റർഗാലക്റ്റിക് ബഹിരാകാശ ആകർഷണമാണ് സന്ദർശരെ ആകർഷിക്കുന്ന മറ്റൊരു വിഭാഗം.  കാർണവൽ വിനോദ വേദി 200-ലേറെ റൈഡുകളും ഗെയിമുകളും ഒരുക്കുന്നു.

ഏപ്രിൽ 6ന് സിറിയൻ ഗായിക അസ്സല നസ്രിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഗീതക്കച്ചേരി ഉൾപ്പെടെ ആവേശകരമായ തത്സമയ വിനോദ പരിപാടികളും ഉണ്ടായിരിക്കും. ഭക്ഷണപ്രിയർക്കായി പ്രാദേശികം മുതൽ രാജ്യാന്തര പാചകരീതികൾ വരെയുള്ള 250ലേറെ ഭക്ഷ്യ ഇനനങ്ങൾ ആസ്വദിക്കാം.

English Summary:

Timings of Eid prayer, free parking at Global Village in UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com