ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച് ഓഫ് സൗത്ത് ഫ്ളോറിഡ അനുശോചിച്ചു

Mail This Article
ഫ്ളോറിഡ ∙ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. ഫാ. ഷോൺ മാത്യു, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ അസിസ്റ്റന്റ് വികാരി, പ്രാർഥനയ്ക്കുശേഷം, ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ചു പ്രസംഗിക്കുകയും, സ്വാഗതം ആശംസിക്കുകയും ചെയ്‌തു. രാജൻ പടവത്തിൽ, സുനിൽ തൈമറ്റം, മേലേപുരക്കൽ ചാക്കോ എന്നിവർ ദീപം കൊളുത്തി..

രാജൻ പടവത്തിൽ (ഫൊക്കാന പ്രസിഡന്റ്), സുനിൽ തൈമറ്റം (പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ, ഫ്ലോറിഡ ചാപ്റ്റർ), മാത്തുക്കുട്ടി തുമ്പമൺ, (സെന്റ് തോമസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച്), തങ്കച്ചൻ കിഴക്കേപറമ്പിൽ (സീനിയർ ചേംബർ ഇന്റർനാഷണൽ കോറൽ സ്പ്രിംഗ് ലീജിയൻ പ്രസിഡന്റ്) ഷിബു സ്‌കറിയ (നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് ), ബിജോയ് സേവിയർ (ഫോമാ നാഷണൽ കമ്മിറ്റി ),രാജൻ ജോർജ് (നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി ), ബിനു ചിലമ്പത്ത് (ഒ.ഐ.സി.സി ചെയർമാൻ), സാമുവൽ ജോൺ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ), കുര്യൻ വർഗീസ്, (ഫോമാ പൊളിറ്റിക്കൽ ഫോറം), ഷാജുമോൻ ചാക്കോ (സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ) എന്നിവർ സംസാരിച്ചു.

തുടർന്ന് പനങ്ങായിൽ ഏലിയാസ്, (സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ സെക്രട്ടറി), ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച സുവനീർ പ്രകാശനത്തിനു റവ.ഫാ ഡോ .ജോയ് പിംഗോളിന്റെ നേതൃത്വത്തിൽ ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് 2008 ൽ ഉമ്മൻചാണ്ടി നൽകിയ സന്ദേശം വായിച്ചു പ്രിയ നേതാവിനെ നന്ദിയോടെ അനുസ്മരിക്കുകയും, അതിഥികൾക്കു നന്ദി പറയുകയും ചെയ്തു.
