ADVERTISEMENT

ഡാലസ് ∙ ഡസൻ കണക്കിന് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശം വിതച്ച കൊടുങ്കാറ്റിനെ തുടർന്ന് ഡാലസ് കൗണ്ടി ദുരന്ത ബാധിത പ്രദേശമായി ജഡ്ജി ക്ലേ ജെങ്കിൻസ് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാവിലെ 6 മണിക്കുണ്ടായ കൊടുങ്കാറ്റ് മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശുകയും നോർത്ത് ടെക്‌സസിന്റെ ചില ഭാഗങ്ങളിൽ ബേസ്ബോൾ വലിപ്പമുള്ള ആലിപ്പഴം  വീഴുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി. ഡാലസ് കൗണ്ടിയിലെ ഏകദേശം 380,000 ഉപഭോക്താക്കൾ ഉൾപ്പെടെ നോർത്ത് ടെക്‌സസിലെ അരദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല. ചുഴലിക്കാറ്റ് കൗണ്ടിയിൽ ഉടനീളം കനത്ത നാശനഷ്ടം സൃഷ്ടിച്ചു.

English Summary:

Storm; Dallas County has been Declared a Disaster Area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com