ഒരുമയുടെ പുതിയ സാരഥികള്‍ ചുമതലയേറ്റു
Mail This Article
ഫ്ലോറിഡ ∙ ഒര്‍ലാന്‍ഡോ ആസ്ഥാനമായുള്ള മലയാളി സംഘടനയായ ഒര്‍ലാന്‍ഡോ റീജണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) 2025 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളുടെ സ്ഥാനാരോഹണവും ക്രിസ്മസ് ആഘോഷവും സംയുക്തമായി ജനുവരി 11-ന് കിസിമി ടോഹോപെകലിഗ ഹൈസ്കൂളില്‍ നടന്നു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച സമ്മേളനത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ജിബി ജോസഫ് ചിറ്റേടം-പ്രസിഡന്റ്, ജസ്റ്റിന്‍ ആന്റണി - സെക്രട്ടറി, ക്രിസ് നോയല്‍ മാളിയേക്കല്‍ - വൈസ്പ്രസിഡന്റ്, അനുരാധ മനോജ് - പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ടോമി മാത്യു - ട്രഷറര്‍, നീത പ്രവിബ് - ജോയിന്റ് സെക്രട്ടറി, സ്മിത നോബിള്‍ - അഡ്വൈസറി ബോര്‍ഡ് ചെയര്‍, വര്‍ഗീസ് ജോസഫ് -2026 ലേക്കുള്ള പ്രസിഡന്റ് ഇലക്ട് എന്നിവര്‍ ചുമതലയേറ്റു.
പ്രസിഡന്റ് ജിബി ജോസഫ് ചിറ്റേടം നന്ദിപ്രകാശനത്തോടൊപ്പം വരും വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ഏവരുടെയും സഹകരണം അഭ്യര്‍ഥിച്ചു. കഴിഞ്ഞകാലപ്രവര്‍ത്തനത്തിന് നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും മുന്‍ പ്രസിഡന്റ് സ്മിത നോബിള്‍ നന്ദി രേഖപ്പെടുത്തി. വിവിധ കലാപരിപാടികള്‍ക്കൊപ്പം സ്പോര്‍ട്‌സ് ഇനങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ഡിസംബര്‍ 15-ന് മെയ്റ്റ്ലാന്‍ഡ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അനൂപ് പുളിക്കല്‍ ഇലക്ഷന്‍ കമ്മിഷണര്‍ അശോക് മേനോന്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
(വാർത്ത : മനോജ് ജോസഫ്)