ADVERTISEMENT

ഹൂസ്റ്റൺ ∙ കാണാൻ പോകുന്ന പൂരം പറയണോ എന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. തൃശൂരിലെ പൂരം യുഎസിൽ ഇനി കണ്ടാലോ? ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും തൃശൂരുകാർക്ക് പൂരം ജീവന്റെ ഭാഗം ആണ്. യുഎസിലെ തൃശൂരുകാർക്കും അതിൽ മാറ്റം ഒന്നും ഇല്ല. തൃശൂര്‍ അസോസിയേഷന്‍ ഓഫ്  ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ ‘തൃശൂര്‍ പൂരം 2025’ ന്റെ വിളമ്പരം അപ്‌നബസാര്‍ ബാങ്കറ്റ് ഹാളിൽ വച്ച് വിപുലമായി നടന്നപ്പോൾ തൃശൂർ അവിടെ പുനരവതരിക്കുകയായിരുന്നു.

മാര്‍ച്ച് 29 ന് ബാങ്കറ്റ് ഹാൾ അക്ഷരാർഥത്തിൽ കൊച്ചു തൃശൂർ ആയി മാറി. മെയ് 17 നു നടക്കുന്ന ഈ പൂരം യുഎസിലെ തൃശൂരുകാരുടെ മാത്രം അല്ല, മുഴുവൻ മലയാളികളുടെയും പൂരമാണ്. നമ്മൾ മാത്രമല്ല, ഈ നാട്ടുകാർ കൂടി പൂരം നെഞ്ചേറ്റുകയാണ്. യുഎസിലെ എല്ലാ കമ്യൂണിറ്റികളും ഈ പൂരത്തിന്റെ ആവേശം അനുഭവിക്കാൻ തയാറെടുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേര് ഈ മാമാങ്കത്തിന്റെ ഭാഗം ആകും എന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്. 

വിളംബര ചടങ്ങിൽ തൃശൂര്‍ അസോസിയേഷന്‍ ഓഫ്  ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ പ്രസിഡന്റ് നബീസ സലിം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റും പൂരം കോ-ഓര്‍ഡിനേറ്ററുമായ ധനിഷ  സാം പൂരത്തെക്കുറിച്ചും തുടര്‍ന്ന് നടക്കുന്ന പരിപാടികളെക്കുറിച്ചും വിശദമായി സംസാരിച്ചു. ട്രഷറര്‍ ലിന്റോ ആളുകളെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാജേഷ് മൂത്തേടത്ത് നന്ദിയും പറഞ്ഞു. മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് കൂടത്തിനാൽ, ഫോർട്ബെന്റ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോർട്ബെന്റ് കൗണ്ടി പ്രീസിങ് 3 ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ. ഷുഗർലാൻഡ് സിറ്റി കൗൺസിലിൽ മത്സരിക്കുന്ന ഡോ. ജോർജ് കാക്കനാട് എന്നിവർ പ്രസംഗിച്ചു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തൃശൂര്‍ പൂരത്തിന്റെ പ്ലാറ്റിനും സ്‌പോണ്‍സര്‍മാരായി എത്തിയത് ജെയിംസ് ഊളൂട്ട്, ജോയി ആലൂക്കാസ് എന്നിവരാണ്. സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോർജ് ജോസഫ് , ഫോമയ്ക്കുവേണ്ടി തോമസ് ഒലിയന്‍കുന്നേല്‍, വേൾഡ് മലയാളി കൗൺസിലിന് വേണ്ടി എസ്.കെ. ചെറിയാന്‍, ടിസാക്ക് ക്ലബിനുവേണ്ടി ജോണ്‍ ഡബ്ല്യൂ വര്‍ഗീസ്, ശ്രീ ഗുരുവായൂരപ്പൻ ടെമ്പിളിനുവേണ്ടി രമ പിള്ളൈ, മീഡിയ പാര്‍ട്ട്‌നേഴ്‌സ് ബീറ്റ് എഫ്.എം., മല്ലൂ കഫേ, ആശ റേഡിയോ, ദര്‍ശന്‍ റേഡിയോ, ഇന്ത്യ പ്രസ് ക്ലബിന് വേണ്ടി സൈമണ്‍ വാളാചേരി , 24 ന് വേണ്ടി ജിജു കുളങ്ങര, ഫ്‌ളവേഴ്‌സിനുവേണ്ടി ജോര്‍ജ്ജ്, കൈരളി ടിവിക്കുവേണ്ടി മോട്ടി എന്നിവര്‍ പങ്കെടുത്തു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

2025 തൃശൂര്‍ പൂരം മെയ് 17 ന് മെഗാ തിരുവാതിര, ഓണക്കളി, പൂരവും മേളവും, കിഡ്‌സ് ഫാഷന്‍ ഷോ പൂരം തീം, ഫ്രാങ്കോ ആൻഡ് റീവ അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, കള്‍ചറല്‍ പ്രോഗ്രാം, മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങിയവയാണ് പൂരത്തിന്റെ പരിപാടികള്‍. സാം സുരേന്ദ്രൻ, മുജേഷ് കിച്ചേലു എന്നിവർ പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

Thrissur Association of Greater Houston announced 'Thrissur Pooram 2025' at Apnabazar Banquet Hall.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com