വർണം വിരിയാന്‍ ഒരു മാസം: ടിക്കറ്റ് വില്പന 'കളറായി'

Mail This Article
ഒന്റാരിയോ/ലണ്ടൻ ∙ കാനഡയില്‍ മലയാളികള്‍ സജീവമായ ഒന്റാരിയോയിലെ ലണ്ടനിൽ വിവിധ സാമൂഹിക - സാംസ്‌ക്കാരിക സംഘടനകൾ ചേർന്നു നടത്തുന്ന വർണം 2025 കലാസാംസ്കാരികോത്സവത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ സജീവ പങ്കാളിത്തം. മേയ് 10 ന് നടക്കുന്ന പരിപാടിയുടെ സ്പോണ്‍സർമാരെ ആദരിച്ച ചടങ്ങില്‍ പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വിൽപനയും നടന്നു.
വർണം 2025 മുഖ്യ കോഓർഡിനേറ്റർ ഇമ്മാനുവേൽ ചിമ്മിനിക്കാട്ട് പരിപാടിയുടെ സ്പോൺസര്‍മാരെ പരിചയപ്പെടുത്തി. രാജേഷ് ജോസ്, റിന്റോ മാത്യു എന്നിവർ പ്രസംഗിച്ചു. ടിക്കറ്റിന്റെ ആദ്യ വിൽപന ലണ്ടന്‍ കത്തോലിക്കാ പള്ളി വികാരി ഫാ. പ്ലോജൻ ആന്റണിയും മെഗാ സ്പോൺസർ ആയ ജെയിംസ് ഓട്ടോ ഗ്രൂപ്പിന്റെ പ്രിതിനിധിയും ചേർന്ന് ജസ്റ്റിന്‍, മാത്യു എന്നിവർക്ക് നൽകി നിർവഹിച്ചു.
പ്ലാറ്റിനം സ്പോൺസർ ആയ ലണ്ടൻ സാർ ഗ്രൂപ്പിന്റെ ഉടമ റാനു വർഗീസ്, ഗോൾഡ്, സില്‍വര്‍ സ്പോൺസര്‍മാര്‍, സാമാഹിക സാംസ്കാരിക സംഘടനാ ഭാരവാഹികൾ, വിവിധ പള്ളികളുടെ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

സെന്റ് മേരീസ് സിറോ മലബാർ കാത്തോലിക്കാ പള്ളിയുടെ കൈക്കാരന്മാരായ ഷിനോ ജോർജ് , ബിജു കുര്യാക്കോസ്, ബാബു ചിരിയൻ, ജെറിൽ കുരിയൻ ജോസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.