ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കെതിരെ യുഎന്നിന്റെ വ്യാപാര വികസന ഏജന്‍സി രംഗത്ത്. ഏപ്രില്‍ രണ്ടിനാണ് നിരവധി രാജ്യങ്ങള്‍ക്കെതിരെ വിവിധ ഇറക്കുമതി തീരുവകള്‍ അമേരിക്ക പ്രഖ്യാപിച്ചത്.

ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ച,‘യുഎസിന്റെ ഉയര്‍ന്ന താരിഫിനെ തുടര്‍ന്നുണ്ടാകുന്ന വ്യാപാര തകർച്ച ‘ദുര്‍ബലരെയും ദരിദ്രരെയും വേദനിപ്പിക്കുന്നു’ എന്ന് യുഎന്‍സിടിഎഡി സെക്രട്ടറി ജനറല്‍ റെബേക്ക ഗ്രിന്‍സ്പാന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

‘വ്യാപാരം അസ്ഥിരതയുടെ മറ്റൊരു ഉറവിടമായി മാറരുത്. അത് വികസനത്തിനും ആഗോള വളര്‍ച്ചയ്ക്കും സഹായകമാകണം,’ എന്നും അവർ  കൂട്ടിച്ചേര്‍ത്തു. ‘ഇന്നത്തെ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ആഗോള വ്യാപാര നിയമങ്ങള്‍ വികസിക്കണം, ഏറ്റവും ദുര്‍ബലരെ സംരക്ഷിക്കുന്ന തരത്തിലും ചെയ്യണം, ‘ഇത് സഹകരണത്തിനുള്ള സമയമാണ്, വര്‍ധനവിനുള്ള സമയമല്ല.” ഗ്രിന്‍സ്പാന്‍ ആശങ്ക പങ്കുവച്ചു. 

English Summary:

The UN's trade development agency has come out against the actions of US President Donald Trump.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com