മാർത്തോമ്മാ ഫാമിലി കോൺഫറൻസ് റജിസ്ട്രേഷന് ന്യൂയോർക്കിലെ മൂന്ന് ഇടവകകളിൽ തുടക്കമായി

Mail This Article
ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള സംഘങ്ങൾ ന്യൂയോർക്ക് സെൻറ്. ആൻഡ്രൂസ്, സെൻറ്. തോമസ്, സെൻറ്. ജെയിംസ്, ബഥനി എന്നീ ഇടവകകൾ സന്ദർശിച്ചു.
ഇടവക വികാരിമാരായ റവ. ടി.എസ്സ്. ജോസ്, റവ. ജോൺ ഫിലിപ്പ്, റവ. അജിത് വർഗീസ്, റവ. ജോബിൻ ജോൺ, എന്നിവർ സന്ദർശകരെ അതാത് ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു. കോൺഫറൻസിന്റെ ചുമതലക്കാർ, സ്ഥലം, തീയതി, പ്രസംഗകർ, തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ് അതിലെ ആകർഷണീയമായ അവസരങ്ങൾ എന്നിവ വിശദീകരിച്ചു. ഫാമിലി കോൺഫറൻസിൽ ക്രമീകരിക്കുന്ന അമേരിക്കയിൽ ജനിച്ചു വളർന്നവർക്കായുള്ള ട്രാക്, ഭിന്ന ശേഷിക്കാർക്കുള്ള ട്രാക്ക്, എന്നിവയെപ്പറ്റിയും പ്രസ്‌താവന നടത്തുകയും ചെയ്തു.
തോമസ് ജേക്കബ്, കുര്യൻ തോമസ്, ഏബ്രഹാം തരിയത്, തോമസ് ബിജേഷ്, തോമസ് മാത്യു, ഈപ്പൻ കെ. ജോർജ്, സൂസൻ ചെറിയാൻ വർഗീസ്, ഗ്യാനെൽ പ്രമോദ്, അലൻ വർഗീസ്, റിയ വർഗീസ്, മേരിക്കുട്ടി എബ്രഹാം, സി.വി. സൈമൺകുട്ടി, ബിജു ചാക്കോ, ശാമുവേൽ കെ. ശാമുവേൽ, ചെറിയാൻ വർഗീസ്, ജിഷു ശാമുവേൽ, സ്നേഹ ഷോൺ, എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.