ചെമ്പരത്തിയോട് സാമ്യം, ഇലയും വിത്തും ഇതളുമെല്ലാം ഔഷധം; ഈ പൂവ് ചേര്‍ത്ത ചായ കുടിക്കൂ!
Mail This Article
ചെമ്പരത്തിപ്പൂവിനോട് സാമ്യമുള്ള ഒരു പൂച്ചെടിയാണ് ഹിബിസ്കസ് സബ്ദാരിഫ (Hibiscus sabdariffa). ഈ ചെടിയുടെ വിത്ത്, ഇതളുകൾ, ഇലകൾ, തണ്ട് ഇവയെല്ലാം പാരമ്പര്യ വൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. ഭക്ഷണമായും ഈ സസ്യം ഉപയോഗിക്കുന്നുണ്ട്.
മധുരവും പുളിയും ചേർന്ന രുചിയാണ്. ഇതിന്റെ പൂവിന് മത്തിപ്പുളി, പുളി വെണ്ട എന്ന പേരുകളിലും ഈ ചെടി അറിയപ്പെടുന്നു.
ഹൃദയത്തിന്
രക്തസമ്മർദം കുറയ്ക്കാൻ ഹിബിസ്കസ് ചായയും ഹിബിസ്കസ് സപ്ലിമെന്റുകളും സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. രക്തസമ്മർദം കുറയ്ക്കുക വഴി ഹൃദയത്തെ ശക്തിപ്പെടുത്താനും ഹൃദയസംബന്ധമായ രോഗങ്ങൾ തടയാനും ഇത് സഹായിക്കുന്നു.
കൊളസ്ട്രോൾ
കൊളസ്ട്രോൾ കൂടുതലുള്ളവർക്ക് ഹിബിസ്കസ് ചായ ഗുണം ചെയ്യും. ഹിബിസ്കസ് ചായ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
∙ചെറുപ്പം നിലനിൽക്കണം
പതിവായി ഹിബിസ്കസ് ചായ കുടിക്കുന്നത് ചെറുപ്പം നിലനിർത്താൻ സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഹിബിസ്കസ് ചായ, ഓക്സീകരണ സമ്മർദം കുറയ്ക്കുന്നു. ഫ്രീറാഡിക്കലുകളെ പ്രതിരോധിച്ച് പ്രായമാകൽ സാവധാനത്തിലാക്കാൻ ഹിബിസ്കസ് ചായ സഹായിക്കും. ഗ്രീൻ ടീയിലേക്കാളധികം ആന്റിഓക്സിഡന്റുകൾ ആണ് ഹിബിസ്കസ് ചായയിലുള്ളത്. ചെറുപ്പവും ആരോഗ്യവും നിലനിർത്താനും ഇൻഫ്ലമേഷൻ അകറ്റാനും ഇത് സഹായിക്കും.
∙പ്രമേഹം
ഹിബിസ്കസ് ചായയിൽ അടങ്ങിയ ഒലിഫിനോളുകളും ഓർഗാനിക് ആസിഡുകളും ഇൻസുലിൻ സെൻസിറ്റീവ് ആണ് ഇൻസുലിൻ ഹോർമോൺ ആണ്. ഗ്ലൂക്കോസിനെ ശരീരത്തിലെമ്പാടും എത്തിക്കുന്നത്. ഇത് ഒരു ഇന്ധനമായി ശരീരം ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഹിബിസ്കസ് ടീ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പ്രമേഹം, പ്രീഡയബറ്റിസ് ഇവ ഉള്ളവർക്ക് മധുരം ചേർക്കാത്ത ഹിബിസ്കസ് ചായ ഏറെ ഗുണം ചെയ്യും.
∙ശരീരഭാരം കുറയ്ക്കാൻ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ ശരീരഭാരം കുറയ്ക്കാൻ ഹിബിസ്കസ് ചായ സഹായിക്കും എന്നു കണ്ടു. പൊണ്ണത്തടി വരാതിരിക്കാനും ഇത് സഹായിക്കും. മൂന്നു മാസക്കാലം ഹിബിസ്കസ് ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നു. ശരീരത്തിലെ കൊഴുപ്പും ബോഡിമാസ് ഇൻഡക്സും കുറയ്ക്കുന്നു.