ADVERTISEMENT

ജയസൂര്യ നായകനായി എത്തിയ മാസ് ചിത്രമായിരുന്നു തൃശൂർ പൂരം. അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളായിരുന്നു സിനിമയുടെ പ്രത്യേകത. അപകടം പിടിച്ച പല സംഘട്ടനരംഗങ്ങളിലും ഡ്യൂപ്പില്ലാതെയാണ് ജയസൂര്യ അഭിനയിച്ചത്. ഇപ്പോഴിതാ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിൽ താരത്തിന്റെ ‘ലൈവ് ആക്‌ഷൻ’ ചിത്രം പങ്കുവയ്ക്കുകയാണ് സംവിധായകനായ രാജേഷ് മോഹനൻ.

 

സംവിധായകന്റെ തോളിൽ കാല് കയറ്റിവച്ചിരിക്കുന്ന ജയസൂര്യയെ ചിത്രത്തിൽ കാണാം. ‘കാല് ഏത് വരെ പൊക്കാൻ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല!!’–ഇതായിരുന്നു രാജേഷ് ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

 

ജയസൂര്യയുടെ ഇതുവരെയിറങ്ങിയതിൽ ഏറ്റവും മികച്ച ആക്‌ഷൻ ത്രില്ലർ എന്ന വിശേഷണവുമായാണ് തൃശൂർ പൂരം തിയറ്ററുകളിലെത്തിയത്. പുള്ളുഗിരി എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സംഗീതസംവിധായകനായ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രത്തിന്റെ നിർമാണം ഫ്രൈഡേ ഫിലിംസ് ആയിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com