ADVERTISEMENT

 

കൊറോണ ഭീതിയിൽ വിവാഹാഘോഷങ്ങളും മറ്റും മാറ്റി വയ്ക്കുമ്പോൾ ഇതാ മാറ്റ് ഒട്ടും കുറയ്ക്കാതെയുള്ളൊരു മനസമ്മത ചടങ്ങിന്റെ വിഡിയോ വൈറലാകുന്നു. അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം എന്നതിന്‍റെ ഉദാഹരണമായാണ് ഈ കൊച്ചു വിഡിയോ ഒരുക്കിയിരിക്കുന്നത്. 

 

ആനിന്റെയും അജുവിന്റെയും വിവാഹനിശ്ചയമാണ് ഓൺലൈൻ വഴി നടത്തുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയാണ് മനസമ്മതത്തിന്റെ ആഘോഷവും. 

 

സംവിധായകൻ സിദ്ധാർഥ് ശിവയുടേതാണ് ആശയം.സഞ്ജു ശിവറാം, രാജീവ് പിള്ള, ദിയ എന്നിവരാണ് ഇതില്‍ വേഷമിട്ടിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com