‘കുമാരി’യായി ഐശ്വര്യാ ലക്ഷ്മി; പൂജ വിഡിയോ
Mail This Article
‘രണം’ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം നിർമൽ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രം ‘കുമാരി’യുടെ പൂജ നടന്നു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഹൊറർ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സാങ്കേതിക തലത്തിലും ഏറെ വ്യത്യസ്ത പുലർത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
കഥയും തിരക്കഥയും നിർമൽ തന്നെ. കഥ സച്ചിൻ രാംദാസും നിർമലും ചേർന്ന് ഒരുക്കുന്നു. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 18 ന് കാഞ്ഞങ്ങാട് ആരംഭിക്കും.
ഒരു സ്ത്രീപക്ഷ സിനിമയല്ലെങ്കിലും സ്ത്രീയാണ് ഇതിലെ കേന്ദ്രകഥാപാത്രം. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയജീവിതത്തിലെ കരുത്തുറ്റ കഥാപാത്രമാകും ‘കുമാരി’. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍.
നിർമൽ സഹദേവ്, ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജിഗ്‌മെ ടെൻസിങ് ആണ്.