സഹോദരന്റെ വിവാഹത്തിൽ ഭർത്താവ് ആഞ്ജനേയനൊപ്പം തിളങ്ങി അനന്യ; വിഡിയോ
Mail This Article
സഹോദരനും നടനുമായ അർജുൻ ഗോപാലിന്റെ വിവാഹത്തിൽ തിളങ്ങി അനന്യ. ഭർത്താവ് ആഞ്ജനേയനോടൊപ്പം അതിമനോഹരിയായാണ് അനന്യ പ്രത്യക്ഷപ്പെട്ടത്. മാധവി ബാലഗോപാലനാണ് അർജുന്റെ വധു. ഗുരുവായൂരിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.
പിന്നീട് നടന്ന വിവാഹ റിസപ്ഷനിൽ ശശികുമാർ, സണ്ണി വെയ്ൻ, സ്വാസിക, ആശ ശരത് ഉൾപ്പടെ നിരവധി താരങ്ങൾ പങ്കെടുത്തു.
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ എന്ന സിനിമയിലൂടെയാണ് അർജുൻ ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ ജിന്റോ എന്ന കഥാപാത്രമായാണ് അർജുൻ എത്തിയത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം എന്നിവയാണ് അർജുൻ അഭിനയിച്ച മറ്റ് സിനിമകൾ.
പൃഥ്വിരാജ് ചിത്രമായ ഭ്രമം, സണ്ണി വെയ്ന്റെ അപ്പൻ എന്നിവയിലാണ് അനന്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മലയാളത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും തമിഴ് ചിത്രമായ നാടോടികളാണ് അനന്യയുടെ സിനിമ ജീവിതത്തെ മാറ്റി മറിച്ചത്. ശിക്കാർ, സീനിയേഴ്സ്, കുഞ്ഞളിയൻ, മാസ്റ്റേഴ്സ്, നാടോടിമന്നൻ, ടിയാൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ. 2012ലായിരുന്നു അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം.