ADVERTISEMENT

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമിക്കുന്ന ഷെയ്ൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വേല എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം ശശിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ തന്റെ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ ഷെയ്ൻ നിഗം എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എം. സജാസാണ് വേലയുടെ തിരക്കഥ. കോ പ്രൊഡ്യൂസർ- ബാദുഷാ പ്രൊഡക്‌ഷൻസ്.

 

പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് 'വേല'. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനും എത്തും. വിക്രം വേദ, കൈതി മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി.എസ്. സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്ര സംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്‌ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ: ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം: ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം: ധന്യ ബാലകൃഷ്‍ണൻ.

 

കൊറിയോഗ്രാഫി: കുമാർ ശാന്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്. ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ: മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ്: തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, മേക്കപ്പ് : അമൽ ചന്ദ്രൻ, സംഘട്ടനം: പി.സി. സ്റ്റണ്ട്‍സ്, ഡിസൈൻസ്: ടൂണി ജോൺ, സ്റ്റിൽസ്: ഷുഹൈബ് എസ്.ബി.കെ., പിആർഒ: പ്രതീഷ് ശേഖർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com