സനല്‍ കുമാര്‍–ടൊവിനോ ചിത്രം വഴക്ക്; ട്രെയിലർ

Mail This Article
ടൊവിനോ തോമസ്, കനി കുസൃതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന വഴക്കിന്റെ ട്രെയിലർ എത്തി. പ്രേക്ഷകരില്‍ ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന തരത്തിലാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ്.വി., ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ടൊവിനോ ചിത്രത്തിന്‍റെ സഹനിർമാതാവുമാണ്. ടൊവിനോ തോമസ് പ്രൊഡക്‌ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് നിര്‍മാണം.
ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍. ചിത്രം ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രദർശിപ്പിക്കും.