ഐഎഫ്എഫ്കെയിൽ ‘സാത്താൻ’ വിളയാട്ടം; പേടിച്ച് മോഹാലസ്യപ്പെട്ട് യുവാവ്

Mail This Article
രാജ്യാന്തര ചലച്ചിത്രമേളയെ അർദ്ധരാത്രിയിൽ വിറപ്പിച്ച് സാത്താന്റെ വിളയാട്ടം. ഇന്തൊനീഷ്യൻ ഹൊറർ ചിത്രം സാത്താൻ സ്ലേവ്സ് - 2 കാണാൻ നിശാഗന്ധിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് നിശാഗന്ധി തിങ്ങിനിറഞ്ഞ് നാലായിരത്തിലധികം പേരാണ് സാത്താന്റെ രണ്ടാം വരവ് വിറച്ച് വിറച്ച് വരവേറ്റത്. സിനിമ കാണാൻ സ്ഥലം കിട്ടാത്തവർ കൊട്ടും പാട്ടുമായി അരങ്ങ് തകർത്തു.
അമാനുഷിക ശക്തികളെ നേരിട്ട സുവാനോ കുടുംബം ദൃഷ്ടശക്തികളുടെ ആക്രമണമുണ്ടാകില്ലെന്ന് കരുതി ഫ്ലാറ്റ് ജീവിതത്തിലേക്ക് മാറിയിട്ടും ദുരന്തങ്ങൾ അവസാനിക്കാത്ത കഥയാണ് ജോക്കോ അൻവർ സാത്താൻ സ്ലേവ്സ് രണ്ടിൽ. ഇതിനിടെ,ശബ്ദ വിസ്മയം കൊണ്ട് വ്യത്യസ്തമായ സിനിമ കണ്ട് മോഹാലസ്യപ്പെട്ട യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം അടക്കിപ്പിടിച്ച് സിനിമ കണ്ട പേടിച്ചവരും ഇല്ലാത്തവരും മനസ്തുറന്നു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഓരോ തവണയും ചലച്ചിത്രമേളയിലെ അർധരാത്രി പ്രദർശനങ്ങൾ. ഹൊറർ സിനിമകളാണെങ്കിൽ ആവേശം ഇതുപോലെ ഇരട്ടിക്കും.