ADVERTISEMENT

ബോക്സ്ഓഫിസ് വേട്ടയിൽ അജിത്തിനെയും വിജയ്‌യെയും കടത്തി വെട്ടി ബാലയ്യയുടെ വിളയാട്ടം. ജനുവരി 12ന് സംക്രാന്തി റിലീസ് ആയി തിയറ്ററുകളിലെത്തിയ വീര സിഹം റെഡ്ഡി ആദ്യദിനം വാരിയത് 54 കോടി രൂപയാണ് (ആഗോള കലക്‌ഷൻ). സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കലക്‌ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വർഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോർഡും വീര സിംഹ റെഡ്ഡി സ്വന്തമാക്കി. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം നീങ്ങുന്നത്.

 

ചിത്രത്തിന്റെ ഓൾ ഇന്ത്യ കലക്‌ഷൻ 42 കോടിയാണ്. ആന്ധ്രപ്രദേശ്–തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 38.7 കോടിയും കർണാടകയിൽ നിന്നും 3.25 കോടിയും വാരി. ഓവർസീസ് കലക്‌ഷൻ എട്ട് കോടിയും നേടുകയുണ്ടായി. ഇതിനു മുമ്പ് ബാലയ്യയുടേതായി ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ ലഭിച്ച ചിത്രം അഖണ്ഡയായിരുന്നു. 29.6 കോടിയാണ് ചിത്രം ആദ്യദിനം വാരിക്കൂട്ടിയത്.

 

അതേസമയം വാരിസിനും തുനിവിനും ആദ്യദിനം അൻപത് കോടി നേടാനായില്ല. വാരിസ് 49 കോടിയും തുനിവ് 42 കോടിയും ആഗോള കലക്‌ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. വാരിസ് തെലുങ്ക് പതിപ്പ് ഒരേ ദിവസം റിലീസ് ചെയ്യാതിരുന്നതും കലക്‌ഷനെ ബാധിച്ചു. തെലുങ്ക് പതിപ്പ് ജനുവരി 14നാണ് റിലീസിനെത്തുന്നത്.

 

രണ്ടാം ദിനവും മികച്ച കലക്‌ഷനാണ് രണ്ട് സിനിമകൾക്കും ലഭിക്കുന്നത്. വാരിസ് കേരളത്തിൽ നിന്നുള്ള കലക്‌ഷൻ പത്ത് കോടിയിലേക്ക് അടുക്കുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. നാല് കോടിയാണ് ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും വാരിയത്. കേരളത്തിൽ വാരിസ് 400 സ്ക്രീനുകളിലാണു റിലീസ് ചെയ്തത്; തുനിവ് 250 സ്ക്രീനുകളിലും. ഈ ആഴ്ച മറ്റ് മലയാള സിനിമകൾ റിലീസ് ചെയ്യാതിരുന്നതും വരും ദിവസങ്ങളിൽ ഈ രണ്ട് സിനിമകൾക്കും ഗുണം ചെയ്തേക്കും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com