‘നരസിംഹം’ നായികയ്ക്ക് 53 വയസ്സ്; റീലുമായി ഐശ്വര്യ ഭാസ്കർ
Mail This Article
പിറന്നാളിനോടനുബന്ധിച്ച് നടി ഐശ്വര്യ ഭാസ്കർ പങ്കുവച്ച റീൽ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസമാണ് ഐശ്വര്യയ്ക്ക് 53 വയസ്സ് തികഞ്ഞത്. രസകരമായൊരു റീൽ വിഡിയോയിലൂടെയായിരുന്നു 53 പൂർത്തിയായ വിവരം നടി പ്രേക്ഷകരുമായി പങ്കുവച്ചത്. ‘നരസിംഹം’ സിനിമയുമായി ബന്ധപ്പെട്ടാണ് കമന്റുകളിൽ ഏറെയും.
‘‘ആരടാ ഇന്ദുചൂഡന്റെ പെണ്ണിനെ തല്ലിയത്’, ‘‘ഞാൻ അപ്പോഴേ പറഞ്ഞതാ ഇന്ദുചൂഡനെ കെട്ടല്ലെ എന്ന്, കാല് മടക്കി തൊഴിച്ചു’’, ‘‘ഒരു കാലത്ത് ഇന്ദുചൂഡനെ കറക്കിയ പെണ്ണാണ്ണ്’’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പഴയകാല നടിയായ ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ. ബട്ടര്‍ഫ്‌ളൈസ്, നരസിംഹം, സത്യമേവ ജയതേ, പ്രജ, ദ ഫയർ, അഗ്നിനക്ഷത്രം, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയുടെ നരസിംഹത്തിലെ വേഷം ഇന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്.
'ചട്ടക്കാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ലക്ഷ്മി. ലക്ഷ്മിയുടെ ആദ്യവിവാഹത്തിൽ ജനിച്ച മകളാണ് ഐസ്വാര്യ. എന്നാൽ പിന്നീട് ഭാസ്കർ എന്ന ഐശ്വര്യയുടെ അച്ഛനുമായി ലക്ഷ്മി പിരിയുകയും നടന്‍ മോഹന്‍ ശര്‍മയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അമ്മയുടെ വഴിയേ സിനിമയിലേക്കെത്തിയ ഐശ്വര്യ മലയാള സിനിമകൾക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരുന്നു. ഇപ്പോൾ സീരിയല്‍ രംഗത്തും ഐശ്വര്യ സജീവമാണ്.