ADVERTISEMENT

‘മൂക്കുത്തി ഇട്ട തന്നെ കാണാൻ അമ്മയെപോലെയുണ്ടോ?’ എന്ന ചോദ്യവുമായി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി.  മൂക്കുത്തി ഇട്ട സ്വന്തം ചിത്രത്തിനൊപ്പം ബിന്ദു പണിക്കരുടെ ചെറുപ്പകാലത്തെ ചിത്രവും കല്യാണി പങ്കുവച്ചിട്ടുണ്ട്. അമ്മയുമായി നല്ല സാദൃശ്യമുണ്ടെന്നും അമ്മയാണ് മകളേ‍ക്കാൾ സുന്ദരിയെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ.

വിദേശത്ത് ഉപരിപഠനത്തിനായി പോയിരുന്ന കല്യാണി പഠനം പൂർത്തിയാക്കി മടങ്ങി എത്തിയിരുന്നു.  ഇപ്പോൾ ‘റമ്പാൻ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കല്യാണി.

സമൂഹ മാധ്യമങ്ങളിലും കല്യാണി ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ കല്യാണിയുടെ നൃത്ത വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. കുറച്ചുകാലം പഠനവുമായി ബന്ധപ്പെട്ട്  ലണ്ടനിലായിരുന്നു കല്യാണി. മോഡലിങ് രംഗത്തും സജീവമായ കല്യാണി ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു.

English Summary:

alyani Panicker Stuns Fans with Nostalgic Nose Piercing Photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com