ADVERTISEMENT

കാമുകനും തമിഴ് യൂട്യൂബറുമായ ടിടിഎഫ് വാസന് പിറന്നാൾ ആശംസയുമായി നടി ശാലിൻ സോയ. ഈ ലോകം നിന്നോട് കൂടുതൽ ദയ കാണിക്കട്ടെ എന്നും എന്നും സന്തോഷമായിരിക്കട്ടെ എന്നും ശാലിൻ സോയ കുറിച്ചു.  വാസനെ കെട്ടിപ്പുണർന്നുകൊണ്ടുള്ള ചിത്രങ്ങൾക്കൊപ്പമാണ് ശാലിന്റെ ആശംസ.

‘‘എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. ഈ വർഷം നിനക്ക് ഏറ്റവും മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു. ഈ ലോകം നിന്നോട് കൂടുതൽ ദയ കാണിക്കട്ടെ. നിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ. എന്റെ പ്രിയപ്പെട്ട കുട്ടീ നീ എന്നെന്നും കളങ്കമില്ലാതെ സന്തോഷവാനായിരിക്കട്ടെ.’’–ശാലിൻ സോയ കുറിച്ചു.  

shaalin-zoya-lover

എന്നും വിവാദങ്ങൾ പിന്തുടരുന്ന സെലിബ്രിറ്റി യൂട്യൂബർ ആണ് നാൽപതു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള ടിടിഎഫ് വാസൻ.  ശാലിൻ സോയയുമായി പ്രണയത്തിലാണെന്ന് ടിടിഎഫ് വാസൻ തന്റെ യൂട്യൂബ് വിഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അടുത്തിടെ അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിൽ വാസൻ പോലീസ് കസ്റ്റഡിയിൽ ആയപ്പോൾ ശാലിൻ കാമുകന് പിന്തുണയുമായി എത്തിയിരുന്നു.

സൂപ്പർബൈക്കിൽ മുൻവീൽ ഉയർത്തി ദീർഘദൂരം സഞ്ചരിക്കുന്ന വാസന്റെ റീലുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടാറുണ്ട്.  സോഷ്യൽ മീഡിയയിൽ വിഡിയോ ഷൂട്ട് ചെയ്യുന്നതിനായി നടത്തിയ അപകടകരമായ ബൈക്ക് സ്റ്റണ്ട് അപകടത്തിൽ കലാശിച്ചതിനെ തുടർന്ന് 2023 സെപ്റ്റംബറിൽ വാസനെ അറസ്റ്റ് ചെയ്ത് ഡ്രൈവിങ് ലൈസൻസ് കോടതി താൽക്കാലികമായി റദ്ദാക്കിയിരുന്നു.

English Summary:

TTF Vasan lover actress Shaalin Zoya sends birthday wishes to him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com