ADVERTISEMENT

തമന്നയും നടന്‍ വിജയ് വര്‍മയും വേര്‍പിരിഞ്ഞു. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. വിജയ്‌യ്ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ്  ഇതോടെ അവസാനിച്ചത്. പൊതുവിടങ്ങളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടല്‍ മുതല്‍ സംയുക്ത പ്രൊജക്ടുകള്‍ വരെ ഇരുവരും ചെയ്തിരുന്നു. 

ലസ്റ്റ് സ്റ്റോറീസ് 2 വിന്‍റെ ചിത്രീകരണത്തിനിടയിലാണ് പ്രണയത്തിലായതെന്ന് തമന്ന ഒരു അഭിമുഖത്തില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് ആരാധകര്‍ക്ക് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വര്‍ഷം  വിവാഹിതരാകുമെന്നും താരങ്ങള്‍ക്കായി മുംബൈയില്‍ ആഡംബര വസതി ഒരുങ്ങുന്നുവെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പ്രണയബന്ധം അവസാനിപ്പിച്ചുവെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. ഇരുവരും സ്വന്തം ജോലികളില്‍ വ്യാപൃതരാണെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. 

2023 ല്‍ ലസ്റ്റ് സ്റ്റോറീസ് 2വിന്‍റെ റിലീസിന് ഇരുവരും ഒന്നിച്ചെത്തി. ഇരുവരുടെയും പ്രണയം ചിത്രീകരണത്തെയും സഹായിച്ചുവെന്നും പിന്നീട് അവര്‍ തുറന്ന് പറഞ്ഞിരുന്നു. തമന്നയുമായുള്ള ബന്ധം താന്‍ മറച്ച് വയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സ്വകാര്യതയ്ക്ക് താന്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും വിജയ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ബന്ധം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണെന്നാണ് കരുതുന്നതെന്നും തമന്നയും അതേ ആശയമുള്ള വ്യക്തിയാണെന്നും വിജയ് പറഞ്ഞിരുന്നു. എന്നാല്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.

English Summary:

Amid Rumours Of Wedding, Tamannaah And Vijay Varma Part Ways

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com