ADVERTISEMENT

‘എമ്പുരാൻ’ സിനിമയുടെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫിസിൽ ഇഡി റെയ്ഡ് തുടരുന്നതിനിടെ സിനിമയുടെ ഏറ്റവും പുതിയ കലക്‌ഷൻ പുറത്തുവിട്ട് മോഹൻലാൽ. ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും അണിയറക്കാർ പറയുന്നു. സിനിമയുടെ ആഗോള ഷെയർ കലക്‌ഷനാണിത്.

അതേസമയം സിനിമയുടെ ആഗോള ഗ്രോസ് കലക്‌ഷൻ 230 കോടി പിന്നിട്ടു. ഇന്ത്യയില്‍ കേരളത്തിനു പുറത്തുനിന്നും 30 കോടിയാണ് സിനിമ വാരിയത്. കേരളത്തിൽ നിന്നും ചിത്രം 50 കോടി കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. ഇനിയിപ്പോള്‍ എമ്പുരാൻ മലയാള സിനിമയുടെ ഇൻഡസ്‍ട്രി ഹിറ്റായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.

നേരത്തെ നൂറ് കോടി രൂപ മലയാളത്തിൽ ഷെയർ വന്ന ഒരു സിനിമ കാണിച്ചു തരാമോ എന്ന ചോദ്യവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തുവന്നിരുന്നു. ഇവിടെയുള്ള ആർട്ടിസ്റ്റുകളെ വെല്ലുവിളിക്കുകയാണെന്നും, അങ്ങനെയൊരു പടം ഉണ്ടായിട്ടില്ലെന്നും അന്ന് വിവാദമായ പത്രസമ്മേളനത്തിൽ അദ്ദേഹം പറയുകയുണ്ടായി. ആ വെല്ലുവിളി മോഹൻലാൽ ഏറ്റെടുത്തെന്നും അതിനുള്ള മറുപടിയാണ് ‘എമ്പുരാനെ’ന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

English Summary:

While an ED raid continues at the office of Gokulam Gopalan, one of the producers of the film 'Empuraan', Mohanlal released the film's latest collection figures.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com