ADVERTISEMENT

അരം എന്ന ആക്‌‌ഷൻ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. അരവിന്ദ് മനോജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചന്തയില്‍ എത്തുന്ന രണ്ടു യുവാക്കളും ചന്ത ഭരിക്കുന്ന ഗുണ്ടകളും തമ്മില്‍ ഉള്ള തര്‍ക്കവും, തുടര്‍ന്നുള്ള സംഘട്ടനങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

വെനീസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഷാന്‍ മജീദ്, ഇന്‍ അസോസിയേഷന്‍ വിത്ത് വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍ഡ് ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്യ പ്രിത്വിരാജ്, രഞ്ജു ദിവാകര്‍  ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് അരവിന്ദ് മനോജ്, സെബാസ്റ്റ്യന്‍  മൈക്കിള്‍, സച്ചു സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്  ഫിന്‍ ജോര്‍ജ് വര്ഗീസ് ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റി ജോബി . സാഗര്‍ ,  സെബാസ്റ്റ്യന്‍ മൈക്കിള്‍, സനില്‍ കെ. സി. തൊമ്മന്‍, ടോബിന്‍ തോമസ് ,  അംബുജാക്ഷന്‍ എന്നിവരാണ് ഇതില്‍  പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

 

പരിഷ്‌കാരങ്ങള്‍ വന്നിട്ടില്ലാത്ത ഒരു ചന്തയും അത് കുത്തക ആക്കി വെച്ചിരിക്കുന്ന ആളുകളുടെയും, അതിജീവനത്തിനു വേണ്ടി ഏതറ്റം വരെ പോകുന്ന മനുഷ്യന്റെ മൃഗീയ വാസനയും, ഭയവും, കുതന്ത്രവും എല്ലാം ചേര്‍ന്ന ഒരു മികച്ച ദൃശ്യാവിഷ്‌കാരം ആണ് അരം. ചന്തകള്‍ അത്ഒരിക്കലും ആര്‍ക്കും കുത്തക ആകാന്‍ കഴിയില്ല എന്ന കാലതീതമായ ആശയമാണ് സംവിധായകന്‍ അരവിന്ദ് മനോജ് മുന്നോട്ട് വയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com