ADVERTISEMENT

നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പെണ്ണുകാണൽ ചടങ്ങിനിടെ ചെറുക്കന്റെ വീട്ടുകാർ അപമാനിക്കപ്പെട്ടു എന്ന പ്രചാരണത്തോട് പ്രതികരിച്ച് ദിയയുടെ ഭാവി വരൻ അശ്വിന്‍ ഗണേഷ്. ദിയയുടെ കുടുംബം ഏറെ സ്നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും അവർ നൽകിയ ഭക്ഷണസാധനങ്ങളെ വച്ച് നെഗറ്റിവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അശ്വിൻ പറഞ്ഞു.  

ashwin-comment

‘‘എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആദ്യം നന്ദി പറയുന്നു. അവരുടെ അടുത്തു നിന്നും ഇത്രയും ഊഷ്മളമായ സ്വീകരണം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല. ഞങ്ങള്‍ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നു. അവര്‍ നല്‍കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റിവ് പറയുന്ന എല്ലാവരും അറിയണം, അപ്പോള്‍ സമയം വൈകുന്നേരം 5 മണി ആയിരുന്നു. കുറച്ച് മുമ്പ് ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് കുറഞ്ഞ അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ. ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം. 

ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ മേശപ്പുറത്ത് എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല.  മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്.  ദയവായി ജീവിക്കാന്‍ അനുവദിക്കുക.’’–അശ്വിന്റെ വാക്കുകൾ. 

കൃഷ്ണകുമാറിന്റെ വീട്ടിൽ അശ്വിൻ കുടുംബ സമേതം ദിയയെ പെണ്ണുകാണാൻ എത്തിയതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.  എന്നാൽ അശ്വിനേയും കുടുംബത്തെയും ദിയയുടെ കുടുംബം വേണ്ടവിധത്തിൽ വിരുന്നൊരുക്കി സ്വീകരിച്ചില്ലെന്നും ഒട്ടും താൽപര്യമില്ലാതെയാണ് ദിയയുടെ കുടുംബാംഗങ്ങൾ ഇരുന്നതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. 

English Summary:

Ashwin Ganesh Responds to Criticism Over Diya Krishna's Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com