പ്രസവാവധിക്കു ശേഷം ഒരു വർഷം വർക് ഫ്രം ഹോമുമായി സിറ്റിബാങ്ക്
Mail This Article
×
വനിതാ ജീവനക്കാർക്കായി പ്രത്യേക ആനുകൂല്യങ്ങളൊരുക്കി സിറ്റി ബാങ്ക് ഇന്ത്യ. 6 മാസത്തെ പ്രസവാവധിക്കു ശേഷം 12 മാസത്തെ വർക് ഫ്രം ഹോമും ബാങ്ക് പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ ഗർഭകാലത്തിന്റെ അവസാനത്തെ ത്രൈമാസത്തിലും വർക് ഫ്രം ഹോം ഓപ്ഷൻ സ്വീകരിക്കാം. വനിതകളെ ജോലിയിലേക്ക് ആകർഷിക്കുകയും നിലനിർത്തുകയുമാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്കിലെ ആകെ ജീവനക്കാരുടെ 38 ശതമാനമാണ് സ്ത്രീകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.