22 വർഷമായി ചികിത്സ, 5 ശസ്ത്രക്രിയകൾ, വലതു കാലിന്റെ 4 വിരലുകൾ മുറിച്ചു നീക്കി; സുമസ്സുകളുടെ സഹായം തേടി ഓമന

Mail This Article
പാലാ ∙ നാന്ധി വാതം, ശരീരത്തിൽ രക്തം കുറയുക, യൂട്ട്രസിൽ മുഴ, മൂക്കിനകത്ത് ദശ വളരുക തുടങ്ങിയ രോഗങ്ങളാൽ വലയുകയാണ് പ്രവിത്താനം മുരിങ്ങയിൽ ഓമന ജോസ്. കഴിഞ്ഞ 22 വർഷമായി ചികിത്സയിലാണ് ഓമന. ഇതിനിടയിൽ ഹാർട്ട് അറ്റാക്കും ഉണ്ടായി. 2 ബ്ലോക്കുകളാണ് ഉള്ളത്. 2 കാലിന്റെയും മുട്ടിന് താഴേക്ക് ചികിത്സിച്ചെങ്കിലും രോഗം കുറഞ്ഞില്ല. നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോൾ. അസ്ഥി പൊടിയുന്ന രോഗമാണെന്നു കണ്ടെത്തി. അമൃത ഉൾപ്പെടെ ഒട്ടേറെ ആശുപത്രികളിൽ ചികിത്സിച്ചു. 5 ശസ്ത്രക്രിയ നടത്തി. സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടുമെല്ലാം ചികിത്സക്കായി ആദ്യം പണയപ്പെടുത്തുകയും പിന്നീട് വിൽക്കുകയും ചെയ്തു. കാലിൽ പഴുപ്പു കയറിയതോടെ വലതു കാലിന്റെ 4 വിരലുകൾ മുറിച്ചു നീക്കി.
കാലിന്റെ മുട്ടിന് താഴോട്ട് രക്തയോട്ടമില്ല. ഇടതുകാലിൽ നിന്ന് ഞരമ്പ് എടുത്ത് വലതു കാലിൽ പിടിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും ഞരമ്പുകളെല്ലാം തകറാറിലാണെന്നും ഡോക്ടർമാർ പറയുന്നു. 6-ാമത്തെ ഓപ്പറേഷനാണ് ഇനി ചെയ്യേണ്ടത്. വീടിന്റെ വാടക കൊടുക്കാൻ പോലും കൂലിപ്പണിക്കാരനായ എം.ജെ.ജോസിനു കഴിയുന്നില്ല. 2 മക്കളും ജോലി ചെയ്ത് ലഭിക്കുന്ന വേതനം ചികിത്സയ്ക്കായി ചെലവഴിക്കുകയാണ്. ഓമനയ്ക്കിപ്പോൾ ഇരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണ്. ശസ്ക്രിയയ്ക്കും ആശുപത്രി ചെലവുകൾക്കുമെല്ലാമായി 3 ലക്ഷത്തിലേറെ രൂപ വേണ്ടി വരും. ഓമനയുടെ ചികിത്സയ്ക്കായി സുമസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. ഭർത്താവ് എം.ജെ. ജോസിന്റെ പേരിൽ ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ശാഖയിൽ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. ജോസിന്റെ ഫോൺ നമ്പർ: 9605960881
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ ഫെഡറൽ ബാങ്ക്, കൊല്ലപ്പള്ളി ശാഖ
∙ അക്കൗണ്ട് നമ്പർ: 11060100074757
∙ IFSC: FDRL 0001106