ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു പല ഭാഗങ്ങളിലും മുസ്‌ലിം ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ച് ഒരു വിഭാഗം കോടതികളെ സമീപിക്കുന്ന വിഷയത്തിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. കൂടുതൽ തർക്കങ്ങൾക്കു വാതിൽ തുറന്നു കൊടുക്കുന്നതിൽനിന്നു കോടതികൾ ഒഴിഞ്ഞുനിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ആരാധനാലയ നിയമം നിലനിൽക്കെ, ഭരണഘടനയോടുള്ള അവഹേളനമാണ് അവകാശവാദം ഉന്നയിക്കലെന്നു ബോർഡ് വക്താവ് എസ്.ക്യൂ.ആർ. ഇല്യാസ് വിമർശിച്ചു.

അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ചു ഹിന്ദുത്വ സംഘടന രംഗത്തെത്തിയതിനെയും ഹർജി ഫയലിൽ സ്വീകരിച്ചതിനെയും വിമർശിച്ചു സിപിഐ രാജ്യസഭ കക്ഷി നേതാവ് പി. സന്തോഷ് കുമാർ രംഗത്തെത്തി. വർഗീയ സംഘർഷം വർധിപ്പിക്കുന്നതിനുള്ള പുതിയ ശ്രമമാണിതെന്നു സന്തോഷ് പറ‍ഞ്ഞു. അജ്മീറിലെ ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണു ജില്ലാ കോടതിയെ സമീപിച്ചത്. തുടർന്ന് ദർഗ കമ്മിറ്റിക്ക് കോടതി നോട്ടസയച്ചിരുന്നു.

English Summary:

Communal Tensions Feared: Muslim Board Seeks Supreme Court Intervention Over Claims on Places of Worship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com