Activate your premium subscription today
Friday, Apr 18, 2025
ആലപ്പുഴ∙ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞ കീഴ്ശാന്തി കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റി അറസ്റ്റിലായത് എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തുനിന്ന്. വിഷുദിവസം വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്രം അധികൃതർ നൽകിയ തിരുവാഭരണങ്ങളുമായാണ് രാമചന്ദ്രൻ പോറ്റി കടന്നുകളഞ്ഞത്.
കൊച്ചി ∙ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ ആരോപണത്തിൽ വിൻ സിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്സൈസിനെ അറിയിച്ചു. വിൻ സിയുടെ പിതാവാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്.
കൊച്ചി ∙ ഹോട്ടലിൽനിന്നു ചാടിയ നടൻ ഷൈൻ ടോം ചാക്കോ ഇന്നലെ പുലർച്ചെ തന്നെ കൊച്ചി വിട്ടതായി വിവരം. കലൂരിലെ ഹോട്ടലിൽനിന്നും നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ ആദ്യം പോയത്. അജ്ഞാതന്റെ ബൈക്കിൽ ആയിരുന്നു ഷൈനിന്റെ യാത്ര. ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്ക് കടന്നു. നിലവിൽ നടൻ തമിഴ്നാട്ടിലാണെന്നാണ് സൂചന. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് നടൻ മുറിയെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ∙ സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.കെ.രാഗേഷിനെ പുകഴ്ത്തിയുള്ള ഇന്സ്റ്റാഗ്രാം പോസ്റ്റ് വിവാദമായതിനു പിന്നാലെ വിമര്ശനങ്ങള്ക്ക് ഇന്സ്റ്റഗ്രാമില് തന്നെ മറുപടിയുമായി ദിവ്യ എസ്. അയ്യർ. തനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും ഒരു പതിവ് ആണ്. അതു പത അല്ല, താൻ നടക്കുന്ന ജീവിത പാത ആണെന്നാണ് ദിവ്യയുടെ പോസ്റ്റ്.
തിരുവനന്തപുരം ∙ മേലുദ്യോഗസ്ഥർക്കെതിരെ കെടുകാര്യസ്ഥതയും ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും അടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചും ഇതിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ചും ഒരുദ്യോഗസ്ഥൻ. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പ്രശംസിച്ചതിനെത്തുടർന്ന് വിവാദത്തിലായി മറ്റൊരുദ്യോഗസ്ഥ. ഐഎഎസ് ഉദ്യോഗസ്ഥരുടെ പരസ്യപ്രസ്താവനകളും പ്രതികരണവും മുൻപില്ലാത്തവിധം വിവാദമാകുന്നു. സർക്കാരിന് ഇക്കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാനും കഴിയുന്നില്ല.
തൃശൂർ ∙ ലഹരി വാങ്ങാൻ ബൈക്ക് മോഷ്ടിച്ചതിനു ജയിൽശിക്ഷ അനുഭവിക്കുകയും പിന്നീടു ലഹരിയിൽനിന്നു പൂർണമുക്തനാകുകയും ചെയ്ത യുവാവ് കാൽനടയായി കേരളത്തിലുടനീളം ലഹരിവിരുദ്ധ ബോധവൽക്കരണത്തിനു തയാറെടുക്കുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് സ്വാലിഹ് (24) ആണു ലഹരിവിരുദ്ധ കാൽനട ബോധവൽക്കരണ യാത്ര നടത്തുന്നത്. മേയ് 15നു കാസർകോട്ട് യാത്ര ആരംഭിക്കും.
തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ബോർഡിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ക്ലാർക്ക് ആറ്റിങ്ങൽ മാമം സ്വദേശി കെ.സംഗീത് സമാന തട്ടിപ്പ് ലോട്ടറി ഡയറക്ടറേറ്റിലും നടത്തിയതായി വിജിലൻസിനു വിവരം ലഭിച്ചു. ലോട്ടറി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടറുടെ കള്ളഒപ്പ് ചെക്കിൽ രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഇതു സംബന്ധിച്ച് അന്വേഷണം വന്നാൽ, പിടിക്കപ്പെടാതിരിക്കാനായി ഫയലുകൾ നശിപ്പിച്ചതായും കണ്ടെത്തി. കാൻസർ രോഗിയായും മാനസിക ദൗർബല്യമുള്ളയാളായും അഭിനയിച്ച് ജീവനക്കാർക്കിടയിൽ സഹതാപം പിടിച്ചുപറ്റാനും ഇയാൾ ശ്രമം നടത്തി.
തിരുവനന്തപുരം∙ വനിത സിവിൽ പൊലീസ് ഓഫിസേഴ്സ് നിയമനത്തിനു നിലവിലുള്ള പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി നാളെ അവസാനിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവർ കണ്ണീരോടെ ചോദിക്കുന്നു, ഞങ്ങൾ എന്തു ദ്രോഹം ചെയ്തു സർക്കാരേ?നിയമനം നൽകാത്തതിൽ പ്രതിഷേധിച്ചുള്ള സമരം ഇന്നലെ 16 ദിവസമായി. സ്വന്തം ശരീരത്തിൽ റീത്ത് വച്ചാണ് അവർ ഇന്നലെ പ്രതിഷേധിച്ചത്. ശയനപ്രദക്ഷിണം, കല്ലുപ്പിൽ കാലൂന്നി നിൽക്കൽ, രക്തം കുത്തിയെടുത്ത് പോസ്റ്റർ തയാറാക്കൽ അങ്ങനെ ഒട്ടേറെ രീതികളിൽ പ്രതിഷേധിച്ചു. പക്ഷേ, സർക്കാർ ആദ്യ നിലപാടിൽ തന്നെ നിൽക്കുന്നു – നിയമിക്കാൻ തസ്തിക ഇല്ല.
തിരുവനന്തപുരം∙ മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ലോകത്തിന്റെ സമുദ്ര ഭൂപടത്തിൽ സുപ്രധാന പദവിയിലേക്ക് ഉയരും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടമേറ്റഡ് തുറമുഖമെന്ന നിലയിൽ വിഴിഞ്ഞത്തിന്റെ ഖ്യാതി ഇതിനകം കടൽ കടന്നു. കമ്മിഷനിങ് നടക്കുന്നതോടെ 2028ൽ പൂർത്തിയാകേണ്ട അടുത്ത ഘട്ടത്തിന്റെ നിർമാണം ദ്രുതഗതിയിലുമാകും.
തിരുവനന്തപുരം ∙ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും വിഷു സമ്മാനം നൽകി. വിഷു കൈനീട്ടവും കോടിയും പാൽപായസവും പഴവും ഉപ്പേരിയും അടങ്ങുന്ന സമ്മാനമാണ് നൽകിയത്. വിഷു ആശംസയും നേർന്നു.
തീക്കോയി ∙ വാഗമൺ റോഡിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു യുവതി മരിച്ചു. നാലു പേർക്കു പരുക്കേറ്റു. കുമരകം അയ്മനം കവണാറ്റിൻകര കമ്പിച്ചിറയിൽ ധന്യ (43) ആണു മരിച്ചത്.
ചങ്ങനാശേരി ∙ സംസ്ഥാനത്ത് എത്ര ബാറുകൾ ഉണ്ട്? എത്ര ബവ്കോ ഔട്ലെറ്റുകൾ ഉണ്ട് ? ഒരു വിവരവുമില്ലെന്ന് എക്സൈസ് വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് തിരുവനന്തപുരം സംസ്ഥാന എക്സൈസ് കമ്മിഷണർ ഓഫിസിൽനിന്നുള്ള വിചിത്ര മറുപടി.സംസ്ഥാനത്തെ ബാറുകളുടെയും ബവ്കോ ഔട്ലെറ്റുകളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ മറുപടി. 2016 മാർച്ച് 31നു കേരളത്തിൽ എത്ര ബവ്കോ ഔട്ലെറ്റുകളും ബാറുകളും ഉണ്ടായിരുന്നു, 2025 മാർച്ച് 31ന് എത്ര ഔട്ലെറ്റുകളും ബാറുകളും ഉണ്ടെന്നുമുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടിയില്ല. ഡിസ്റ്റിലറികളുടെ എണ്ണം സംബന്ധിച്ചും ഉത്തരമില്ല.
തിരുവനന്തപുരം∙ ഫയർ ഫോഴ്സ് ഡിജിപി കെ.പത്മകുമാർ ഇൗ മാസം വിരമിക്കുന്നതോടെ സംസ്ഥാന പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി മേയ് ഒന്നിന് തന്നെ ഉണ്ടായേക്കും. ഡിജിപി പത്മകുമാർ വിരമിക്കുമ്പോൾ, സീനിയർ എഡിജിപിയായ മനോജ് ഏബ്രഹാം ഡിജിപി റാങ്കിലേക്ക് എത്തും. ഇതോടെ ക്രമസമാധാനത്തിൽ നിന്നു മറ്റേതെങ്കിലും ചുമതലയിലേക്ക് മനോജ് ഏബ്രഹാം മാറേണ്ടിവരും.
കോട്ടയം ∙ കൊലക്കേസിലെ പ്രധാന തെളിവായ ആയുധം കാണതായതോടെ പുലിവാലുപിടിച്ച് പൊലീസും പ്രോസിക്യൂഷനും. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്- 48) കൊല്ലപ്പെട്ട കേസിലാണു കൊലയ്ക്ക് ഉപയോഗിച്ച ‘കോടാലി’ ഉദ്യോഗസ്ഥർക്കു ‘കോടാലി’ ആയത്. 2021 ഡിസംബർ 14ന് ആണു മാത്യു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു പ്രതി.
കളമശേരി(കൊച്ചി) ∙ എച്ച്എംടി വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ഓഫിസ് മോഷ്ടാക്കൾ മോഷണ വസ്തുക്കളുടെ ഗോഡൗണാക്കിയെങ്കിൽ, എച്ച്എംടി എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) ഓഫിസ് കുത്തിത്തുറന്നു 3 അലമാരകളും വിലപ്പെട്ട ഓഫിസ് രേഖകളും കവർന്നു.
കോഴിക്കോട് ∙ വനംവകുപ്പിലെ ‘കണ്ണായ’ റേഞ്ചുകളിലേക്കു മാറ്റംകിട്ടാൻ ലക്ഷങ്ങളുടെ ലേലംവിളി നടക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ, 12 തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം പൂർണമായും ഓൺലൈനാക്കി മാറ്റി. സ്ഥലംമാറ്റത്തിനായി വനംവകുപ്പിനു പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിച്ചതിനു പുറമേ, ഇതിനുള്ള മാനദണ്ഡങ്ങളും വിശദമാക്കി സർക്കാർ അടിയന്തര ഉത്തരവിറക്കി. മേയിൽ ഓൺലൈൻ സ്ഥലംമാറ്റം പൂർത്തിയാക്കണമെന്നും മാനദണ്ഡങ്ങൾക്കു പുറത്തുള്ള പരിഗണനകളൊന്നും വേണ്ടെന്നും കർശനനിർദേശം നൽകിയിട്ടുമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കു നൽകാനെന്ന പേരിൽ സംസ്ഥാനത്തെ തൊഴിലന്വേഷകരുടെ സമഗ്ര വിവരങ്ങൾ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ നിന്നു കെ–ഡിസ്ക് ആവശ്യപ്പെട്ടെന്നും അതു നൽകിയെന്നും വെളിപ്പെടുത്തൽ. 2021–22, 2022–23 വർഷങ്ങളിൽ എംപ്ലോയ്മെന്റ് വകുപ്പ് സംഘടിപ്പിച്ച തൊഴിൽമേളയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ, പങ്കെടുത്ത ഉദ്യോഗാർഥികളുടെയും തൊഴിൽദാതാക്കളുടെയും എണ്ണം, ചുരുക്കപ്പട്ടികയിൽ എത്തിയവരുടെയും നിയമനം ലഭിച്ചവരുടെയും എണ്ണം എന്നീ വിവരങ്ങളാണ് കെ–ഡിസ്ക്കിനു കൈമാറിയത്.
തിരുവനന്തപുരം ∙ വാട്സാപ്പിൽ ലഭിക്കുന്ന ഫോട്ടോ തുറന്നാലുടൻ ഫോൺ ഹാക്ക് ചെയ്യപ്പെടുന്ന പുതിയ തട്ടിപ്പ് സജീവമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ബാങ്കിങ് വിശദാംശങ്ങൾ, പാസ്വേഡുകൾ, ഒടിപികൾ, യുപിഐ വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകൾ അറ്റാച്ച് ചെയ്യാനുള്ള സാധ്യതയുണ്ട്. ചിത്രം തുറക്കുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930 ൽ വിവരം അറിയിക്കുക.
കൊല്ലം ∙ വ്യവസായ വകുപ്പിനു കീഴിലുള്ള ചവറ കെഎംഎംഎൽ സ്വകാര്യ കമ്പനികളിൽ നിന്നുൾപ്പെടെ 76 കോടി രൂപയുടെ സംസ്കരിച്ച കരിമണൽ വാങ്ങുന്നു. ഇതിനായി കമ്പനിയുടെ ബജറ്റിൽ തുക വകയിരുത്തി. കരിമണൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ കേസ് സജീവ ചർച്ചയായിരിക്കെയാണു പുതിയ ഇടപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്തെ പ്രവർത്തന മികവിനു കെ.കെ.രാഗേഷിനെ പുകഴ്ത്തിയതിൽ വിമർശനം നേരിടുന്ന സാംസ്കാരിക ഡയറക്ടർ ദിവ്യ എസ്.അയ്യർക്കു പിന്തുണയുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ദിവ്യയ്ക്കു നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി.
തിരുവനന്തപുരം ∙ പുതിയ മദ്യനയം പൂർണതോതിൽ നടപ്പാക്കാൻ മാറ്റേണ്ടത് 5 ചട്ടങ്ങളും ഒരു നിയമവും. നിയന്ത്രണങ്ങളോടെ ഡ്രൈഡേയിൽ മദ്യം വിളമ്പാനുള്ള അനുമതി, സ്വകാര്യ ടൂറിസം ക്രൂസുകളിൽ മദ്യം വിളമ്പാനുള്ള അനുമതി, ക്ലാസിഫൈഡ് റസ്റ്ററന്റുകളിലും ഹോട്ടലുകളിലും കള്ള് എത്തിച്ചു വിൽക്കാനുള്ള അനുമതി, ലക്ഷദ്വീപിലേക്കുള്ള മദ്യ കയറ്റുമതി, ഡിസ്റ്റിലറികളിൽനിന്ന് ഈടാക്കുന്ന അധിക സെക്യൂരിറ്റി തുക ഒഴിവാക്കൽ എന്നിവയ്ക്കാണു ചട്ടഭേദഗതി വേണ്ടത്. അബ്കാരി നിയമത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിനും നിയമ ഭേദഗതി വേണം.
തിരുവനന്തപുരം ∙ ‘ഞാൻ സ്കൂളിൽനിന്നു വന്നപ്പോൾ ഒരു കിളി ജനലിനുള്ളിലൂടെ വീട്ടിനുള്ളിലേക്കു പറന്നുവന്നു. കമ്പി തട്ടി കിളിയുടെ തല മുറിഞ്ഞു. കുറെ ചോര വന്നു. കിളി കരയുന്നതു കണ്ട് എനിക്കു സങ്കടമായി. അതിനെ പുറത്തേക്ക് പറത്തിവിട്ടു’– വയനാട് അരിഞ്ചേർമല സെന്റ് തോമസ് എൽപിഎസിലെ ഒന്നാം ക്ലാസുകാരൻ മുഹമ്മദ് ആദിൽ മനസ്സിലുറപ്പിച്ച അക്ഷരങ്ങൾകൊണ്ട് ഹൃദയം തൊട്ടെഴുതിയ അനുഭവക്കുറിപ്പാണിത്.
തിരുവനന്തപുരം ∙ കൗമാരക്കാരിലെ അക്രമവാസന തടയുന്നതിനു സർക്കാർ നടപ്പാക്കുന്ന കർമപദ്ധതിക്ക് നേതൃത്വം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 വിദഗ്ധരുടെ സംഘം. ‘തിങ്ക് ടാങ്ക്’ എന്ന പേരിലുള്ള ടീമിൽ മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഒന്നാം പേരുകാരനാണ്. ഡോ.രാജൻ എം.ഖോബ്രഗഡെ, ഡോ.ഷർമിള മേരി ജോസഫ്, ടി.വി.അനുപമ, ഡോ.അദീല അബ്ദുല്ല, ഹരിത വി.കുമാർ എന്നീ ഐഎഎസ് ഉദ്യോഗസ്ഥർ ടീമിലുണ്ട്.
കൊച്ചി ∙ വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതി നിരീക്ഷണം രാജ്യത്തിനു വലിയ സന്ദേശമാണു നൽകിയിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. പാർലമെന്റിനകത്തും പുറത്തും ഇന്ത്യ മുന്നണിയും കോൺഗ്രസും ഉയർത്തിയ ശക്തമായ ആശങ്കകൾ ശരിവയ്ക്കുന്നതാണ് ഇടക്കാല ഉത്തരവ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നതാണു വഖഫ് നിയമം എന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.
കോട്ടയം ∙ 7 വർഷം മുമ്പൊരു രാത്രി. കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് കയറി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. പുലർച്ചെ രണ്ടരയോടെ ബസ് കൊട്ടാരക്കരയിൽ. പുറത്തിറങ്ങി ഒരു കട്ടൻ ചായ കുടിച്ചു. 10 മിനിറ്റ് കഴിഞ്ഞ് ബസ് പുറപ്പെട്ടു. കൊല്ലം – തിരുവനന്തപുരം അതിർത്തി പ്രദേശമായ തട്ടത്തുമലയിൽ എത്തിയപ്പോഴേക്കും ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.
Results 1-25 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.