സി.എം. രവീന്ദ്രനെ 8 മണിക്കൂർ ചോദ്യം ചെയ്തു
Mail This Article
കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസിൽ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ 8 മണിക്കൂർ ചോദ്യം ചെയ്തു. രാവിലെ 11നു തുടങ്ങിയ ചോദ്യം ചെയ്യൽ 7 മണിയോടെ അവസാനിച്ചു.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ രവീന്ദ്രനെ പതിമൂന്നും പതിനൊന്നും മണിക്കൂർ ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നിർദേശിച്ചെങ്കിലും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടി 2 ദിവസത്തെ സാവകാശം ചോദിച്ചു രവീന്ദ്രൻ ഇഡിക്ക് ഇമെയിൽ അയച്ചിരുന്നു.
3 ദിവസത്തെ ചോദ്യം ചെയ്യലിൽ രവീന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ രഹസ്യമായി സൂക്ഷിക്കാനാണ് അന്വേഷണ സംഘത്തിനു മേലധികാരികൾ നൽകിയിരിക്കുന്ന നിർദേശം.
English Summary: C.M. Raveendran interrogated