ADVERTISEMENT

തൊടുപുഴ∙ മരണദിവസം ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി. അടിമാലി ആനച്ചാൽ ഓലിക്കുന്നേൽ ദീപുവാണ്(34) തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടിൽ തിങ്കളാഴ്ച പകൽ തൂങ്ങിമരിച്ചത്.

ഫെയ്സ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. കരിമണ്ണൂർ ഹൈസ്‌കൂൾ ജംക്‌ഷനിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു.

ജീവനക്കാരനായിരുന്ന ബാർബർ ഷോപ്പ് പിന്നീട് ഏറ്റെടുത്തു നടത്തുകയായിരുന്നു. പിന്നാലെ കോവിഡ് എത്തിയതോടെ വരുമാനം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലേക്ക് എത്തിയിരുന്നതായാണു ബന്ധുക്കൾ നൽകുന്ന വിവരം. സാമ്പത്തിക ബാധ്യതയാവാം മരണകാരണമെന്നാണു തൊടുപുഴ പൊലീസ് പറയുന്നത്. സംസ്കാരം നടത്തി. ഭാര്യ: മായ. മകൻ: ആദിനാഥ്.

English Summary: Man commits suicide

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com