ആസാദി കാ അമൃത് മഹോത്സവ് ദേശഭക്തി ഗീത് മത്സരം: അനഘയുടെ കവിതയ്ക്ക് 5 ലക്ഷത്തിന്റെ സമ്മാനം

Mail This Article
പാലാ ∙ ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ പാലാ അൽഫോൻസ കോളജിലെ രണ്ടാം വർഷ ഇംഗ്ലിഷ് വിദ്യാർഥി അനഘ രാജു രണ്ടാം സ്ഥാനം (5 ലക്ഷം രൂപ) നേടി. ഇന്ത്യയെ സ്ത്രീയോട് ഉപമിച്ച് ഇംഗ്ലിഷിൽ രചിച്ച കവിതയ്ക്കാണു സമ്മാനം. ഇടുക്കി കുളമാവ് കല്ലുകാട്ട് കെ.ജി.രാജുവിന്റെയും ലേഖയുടെയും മകളാണ്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റിലായിരുന്നു മത്സരം. ജനുവരി 26നു ന്യൂഡൽഹിയിലായിരുന്നു സമ്മാനവിതരണം. എന്നാൽ, കൃത്യസമയത്തു വിവരം ലഭിക്കാതിരുന്നതിനാൽ പങ്കെടുക്കാനായില്ല. കഴിഞ്ഞ ദിവസം സാംസ്കാരിക മന്ത്രാലയത്തിൽനിന്നു സമ്മാനവിവരം വിളിച്ചറിയിച്ചു. സമ്മാനത്തുകയും ലഭിച്ചു.
English Summary: Anagha Raju wins national anthem competition